അംഗൻവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന ദീർഘനാളത്തെ ജനങ്ങളുടെ ആഗ്രഹം സഫലമാകുന്നു.

പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗൻവാടിക്ക് സ്ഥലം വാങ്ങാനായി 2016- 2017 വാർഷിക പദ്ധതിയിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന് കൈമാറിയ 2 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ 6 സെന്റ്സ്ഥലത്ത് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2016 – 2017 വാർഷിക പദ്ധതിയിൽ വകയിരുത്തിയ13 ലക്ഷം രൂപയും 2017-2018 പദ്ധതിയിൽ വകയിരുത്തിയ 8 ലക്ഷം രൂപയും ഉൾപ്പെടെ 21 ലക്ഷംരൂപ മുടക്കി നിർമ്മിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് നാലാംവാർഡ് മണിക്കിണർ അംഗൻവാടി കെട്ടിട നിർമ്മാണം അവസാനഘട്ടത്തിലേക്ക്. കെട്ടിടത്തിനുവേണ്ടി പരിശ്രമിച്ച ഒ.ഇ.അബ്ബാസും , മിതമായവിലക്ക് സ്ഥലംനൽകിയ ഈറക്കൽ യൂനുസും , അങ്ങനെ നാലാംവാർഡിൽ അംഗൻവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹം സഫലമാകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...