മാ​ർ അ​ത്ത​നേ​ഷ്യ​സ് ചാമ്പ്യൻഷിപ്പിൽ കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക്ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി, എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി.

കോ​ത​മം​ഗ​ലം: എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ അ​ത്ത​നേ​ഷ്യ​സ് ചാമ്പ്യൻഷിപ്പിൽ  കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക്ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. സാ​യി എ​ൽ​എ​ൻ​സി​പി​ഇ കോ​ച്ചു​മാ​യ ഒ​ളി​ന്പ്യ​ൻ ജി​ൻ​സി ഫി​ലി​പ്പും ക​സ്റ്റം​സ് സൂ​പ്ര​ണ്ട് ഒ​ളി​ന്പ്യ​ൻ പി. ​രാ​മ​ച​ന്ദ്ര​നു​മാ​യി​രു​ന്നു മു​ഖ്യാ​തി​ഥി​ക​ൾ. കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ച്ചു​മാ​രാ​യ രാ​ജു പോ​ൾ, ജി​മ്മി ജോ​സ​ഫ്, മാ​ത്യൂ​സ് ജേ​ക്ക​ബ്, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡെ​ൻ​സി​ലി ജോ​സ്, പി.​കെ. പ്ര​ഭാ​വ​തി ന​ന്പ്യാ​ർ എ​ന്നി​വ​ർ സംബന്ധിച്ചു . ആ​തി​ഥേ​യ​രാ​യ എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി. ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​നി​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...