ലൈബ്രറി കൗൺസിൽ ഗാന്ധി സ്മൃതി യാത്രക്ക് അടിവാട് സ്വീകരണം നൽകി

കോതമംഗലം: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രക്ക് പല്ലാരിമംഗലം ദേശീയ വായനശാലയുടെ അഭിമുഖത്തിൽ അടിവാട് സ്വീകരണം നൽകി. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് സ്മൃതി യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മാറിയ സാഹചര്യത്തിൽ ഗാന്ധിജി മുന്നോട്ട് വച്ച ആദർശങ്ങൾക്ക് വലിയ തോതിൽ എതിർ വാദങ്ങൾ നടക്കുന്നു. ഈ കാലത്തിൽ ഗാന്ധി ചിന്തകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.

ജനുവരി 10, 11, 12 തീയതികളിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സ്വീകരണ സമ്മേളനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി.കെ.മൊയ്തു ഉദ്ഘാടനം ചെയ്തു . പി.എം.പരീത്
മുഖ്യ പ്രഭാഷണം നടത്തി.എം.എൻ ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.ഒ. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസ്,
എംഎം ബക്കർ, കെ.ജെ.ബോബൻ, എം.എസ്.അലിയാർ, കെ.എ.യൂസഫ്, കെ.ഇ.കാസിം, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അനിത ടീച്ചർ, കെ.എം.കരീം
എം.പി.പി.നായർ, എം.പി.ഷൗക്കത്തലി, പി.എം.കബീർ, എൽദോസ്, പി.കെ.മുഹമ്മദ്,
പി.എം.സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മനോജ് നാരായണൻ, മുന്തുർ കൃഷ്ണൻ, ഡോ. വിനോദ് കുമാർ ജേക്കബ് ലൈജു പൗലോസ്, പി എം മുഹമ്മദാലി, വി വി കുത്തപ്പൻ, താലൂക്ക് സെക്രട്ടറി സി.പി. മുഹമ്മദ് എന്നിവർ അംഗങ്ങളായ സ്മൃതി യാത്ര 11 ന് പൈങ്ങോട്ടൂർ, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി, മാതിരപ്പിള്ളി, ചെറുവട്ടൂർ എന്നിവിടങ്ങളിലും, 12 ന് കോട്ടപ്പടി, മുത്തംകുഴി , ചേലാട് , പൂന്നേക്കാട്, നേര്യമംഗലം, നെല്ലിമറ്റം, കുത്തുകുഴി, എന്നിവിടങ്ങളിലും പര്യടനം നടത്തി വൈകിട്ട് 4.30ന് നെല്ലിക്കുഴിയിൽ സമാപിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...