കുട്ടമ്പുഴ PHC യുടെ രണ്ടാം നില നിർമ്മാണം 2018 ഏപ്രിൽ മാസം ആരംഭിക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണം 2018 ഏപ്രിൽ മാസം ആരംഭിക്കുവാൻ കഴിയുമെന്ന് ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമ സഭയിൽ അറിയിച്ചു.തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് ബഹു.മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്‌. വർക്കിന്റെ എസ്റ്റിമേറ്റിൽ തിരുത്തൽ വേണ്ടി വന്നതിനാലും ക്ലെയിന്റ് ഡിപ്പാർട്ട് മെന്റിന്റെ അനുമതി ലഭിക്കുവാൻ കാലതാമസം നേരിട്ടതുകൊണ്ടുമാണ് പ്രവർത്തി ആരംഭിക്കുവാൻ താമസം വന്നതെന്നും 2018 ഏപ്രിൽ മാസത്തോടെ തന്നെ പ്രവർത്തി ആരംഭിക്കുവാൻ കഴിയുമെന്നും ബഹു മന്ത്രി ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...