മാതിരപ്പിള്ളിയിൽ കെ.എസ്.ആർ.റ്റി.സി. ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരുക്ക്

കോതമംഗലം : ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളി പടിയിൽ സ​മീ​പം അ​ലി​ങ്ങ​പ്പാ​ല​ത്തി​ൽ വൈകിട്ട് അഞ്ചുമണിയോട് അടുത്താണ് അപകടം നടന്നത് . പിറവത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.റ്റി.സി. ലോ ഫ്ലോർ ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.റ്റി.സി. സൂപ്പർ ഫാസ്റ്റ് ബസുമായി നേരിട്ടിടിച്ചാണ് അപകടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റെ​യും പി​റ​വം ഡി​പ്പോ​യി​ലെ ലോ​ഫ്ളോ​റി​ന്‍റെ​യും മു​ൻ​ഭാ​ഗ​ങ്ങ​ൾ പ​ര​സ്പ​രം കു​രു​ങ്ങി​യ നി​ല​യി​ലാ​രു​ന്നു. നാ​ട്ടു​കാ​രും ഇ​തു​വ​ഴി​വ​ന്ന മ​റ്റ് യാ​ത്ര​ക്കാ​രു​മാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പി​ന്നീ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ര​ണ്ട് ബ​സു​ക​ളു​ടെയും ഡ്രൈ​വ​ർ​മാ​രെ വ​ള​രെ ശ്ര​മ​ക​ര​മാ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. നിരവധി പേർക്ക് പരിക്ക് പലരുടെയും നില ഗുരുതരം. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പുറകെ വന്ന ബൈക്ക് യാത്രക്കാരനും അപകടത്തിൽ പരുക്കേറ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൂ​പ്പ​ർ​ഫാ​സ്റ്റി​ന്‍റെ ഡ്രൈ​വ​ർ മൂ​ന്നാ​ർ ക​ന്നി​മ​ല എ​സ്റ്റേ​റ്റ് ലോ​വ​ർ ഡി​വി​ഷ​നി​ൽ അ​ള​കാ​റി (49) നെ ​കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Mathirapilly ksrtc bus accident..

കോതമംഗലം വാർത്ത www.kothamangalamvartha.com ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 5, 2018

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റെ​യും പി​റ​വം ഡി​പ്പോ​യി​ലെ ലോ​ഫ്ളോ​റി​ന്‍റെ​യും മു​ൻ​ഭാ​ഗ​ങ്ങ​ൾ പ​ര​സ്പ​രം കു​രു​ങ്ങി​യ നി​ല​യി​ലാ​രു​ന്നു.
ആർ ഡി ഓ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

കോതമംഗലം മാതിരപ്പിള്ളിയിൽ KSRTC ബസ്സുകൾ കൂട്ടിയിടിച്ച സ്ഥലത്തു നിന്നും മാറ്റുന്നു..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 5, 2018

Be the first to comment

Leave a Reply

Your email address will not be published.


*


Loading...