കോതമംഗലത്തെ ചില സ്ഥലപ്പേര് അപാരത.

  • ബിബിൻ പോൾ എബ്രഹാം.

കോതമംഗലം : പാറകളും, പുഴകളും, കാടും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട് കോതമംഗലം . അതുപോലെതന്നെ പേരുകളിൽ ചില കൗതുകങ്ങളും ഒളിഞ്ഞിരിപ്പുണ്ട് . അങ്ങനെയുള്ള ചില സാമ്യങ്ങലുള്ള ചില സ്ഥലപ്പേരുകൾ നോക്കുകയാണ് . സ്ഥലപേരുകളിൽ ആദ്യം
‘മംഗലം’ അവസാനം വരുന്ന സ്ഥലങ്ങളിൽ തുടങ്ങാം…
കോതമംഗലം, നേര്യമംഗലം, പല്ലാരിമംഗലം, മാരമംഗലം, കുട്ടമംഗലം.

പാറയിൽ അവസാനിക്കുന്നവ..
വേട്ടാംമ്പാറ, മാലിപ്പാറ,കീരംപാറ ഊഞ്ഞാപ്പാറ,നീണ്ടപാറ, വെറ്റിലപ്പാറ, മുട്ടത്തുപാറ, വലിയപാറ, വാടാട്ടുപാറ, തോണിപ്പാറ, പടിപ്പാറ, ചാരുപാറ ആയപ്പാറ, ആനോട്ടുപാറ, പുല്ലുകുത്തിപ്പാറ, കോട്ടപ്പാറ, കാഞ്ഞിരംപാറ, വാക്കാത്തിപ്പാറ.

കണ്ടത്തിൽ അവസാനിക്കുന്ന സ്ഥലങ്ങൾ ,
ഉപ്പുകണ്ടം, മാമലക്കണ്ടം, ഒറ്റക്കണ്ടം.

പടിയിൽ അവസാനിക്കുന്നവ..
ഇരുമലപ്പടി, കമ്പനിപടി,മിനിപ്പടി,നങ്ങേലിപ്പടി, ധർമ്മഗിരി പടി, കോട്ടപ്പടി, മനയ്ക്കപ്പടി, വയനശാലപ്പടി, കോളനിപ്പടി.

കുഴിയിൽ അവസാനിക്കുന്നവ..
നെല്ലിക്കുഴി, കുത്തുകുഴി, ഉപ്പുകുഴി, പോത്തുകുഴി, ചെമ്പൻകുഴി,ചീനിക്കുഴി, മുത്തംകുഴി, കുളങ്ങാട്ടുകുഴി.

ക്കാടിൽ അവസാനിക്കുന്നവ..
ആയക്കാട്, തട്ടേക്കാട്, പോത്താനിക്കാട്, പുന്നേക്കാട്‌.

കുളത്തിൽ അവസാനിക്കുന്നവ..
ഉപ്പുകുളം, തടിക്കുളം,കുറുംകുളം, കാട്ടാട്ടുകുളം.

മറ്റത്തിൽ അവസാനിക്കുന്നവ..
നെല്ലിമറ്റം, കുറുമറ്റം, പൈമറ്റം, പാലമറ്റം, കൈതമറ്റം, ചാത്തമറ്റം.

ങ്ങാടിൽ അവസാനിക്കുന്നവ..
മുള്ളിരിങ്ങാട്, കവളങ്ങാട്

ചിറയിൽ അവസാനിക്കുന്നവ
വാളാച്ചിറ, പരപ്പൻഞ്ചിറ

ചാലിൽ അവസാനിക്കുന്നവ
ആവോലിച്ചാൽ, മണികണ്ഠൻ ചാൽ, പുല്ലുവഴിച്ചാൽ, വെളിയെച്ചാൽ, പഴമ്പിള്ളിച്ചാൽ,

കോടിൽ അവസാനിക്കുന്നവ
തലക്കോട്, തേൻകോട്,

പ്പിള്ളിയിൽ അവസാനിക്കുന്നവ
മാതിരപ്പിള്ളി, ചേലക്കാപ്പിള്ളി, ഞായാപ്പിള്ളി, കോഴിപ്പിള്ളി,

മുടിയിൽ അവസാനിക്കുന്നവ
പ്ലാമൂടി, അയ്യപ്പൻമുടി,

കയത്തിൽ അവസാനിക്കുന്നവ
ആനക്കയം, തൊടാക്കയം

വേലിയിൽ അവസാനിക്കുന്നവ
കുറ്റംവേലി, വവേലി.

പുഴകളിൽ അവസാനിക്കുന്ന കുട്ടമ്പുഴ . അങ്ങനെ പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച നമ്മുടെ നാട് പേരിലെ വൈവിധ്യം കൊണ്ടും ശ്രദ്ധനേടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...