മഞ്ഞിൽ പുതച്ചു നിൽക്കുന്ന പുലരികൾ, കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ ഭം​ഗി ആസ്വദിക്കുവാൻ വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണം.

കോതമംഗലം : മ​ഞ്ഞി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ന്ന കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ ഭം​ഗി കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണം. കോതമംഗലത്തു നിന്നും വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ എന്ന ഈ വ്യൂ പോയിന്റ് . മൂവാറ്റുപുഴയിൽ നിന്ന് 25 km,
തൊടുപുഴയിൽ നിന്ന് 20 Km, കോതമംഗലം 18 km. കോ​ട്ട​പ്പാ​റ​യി​ൽ നി​ന്നു​ള്ള പു​ല​ർ കാ​ല ദ​ശ്യം കാ​ണാ​ൻ ഇ​വി​ടേ​ക്ക് ദി​നം പ്ര​തി നൂ​റു ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ​യാ​ണ് വ​നം വ​കു​പ്പ് ഇ​വി​ടേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കി​നു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മെ​ന്നു കാ​ണി​ച്ചു​ള്ള ബോ​ർ​ഡ് വ​നം വ​കു​പ്പ് ഇ​വി​ടെ സ്ഥാ​പി​ച്ചു. കാ​ളി​യാ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​നു കീ​ഴി​ൽ വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് കോ​ട്ട​പ്പാ​റ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​ത്. പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ലാ​ണ് സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്കെ​ത്തു​ന്ന​ത്. ചെ​ങ്കു​ത്താ​യ മ​ല​യു​ടെ വ​ക്കി​ൽ നി​ന്നു മാ​ത്ര​മേ മ​ഞ്ഞി​ന്‍റെ ദ​ശ്യ​ഭം​ഗി വീ​ക്ഷി​ക്കാ​നാ​കു. പ്ര​കൃ​തി​യൊ​രു​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ വ​നം വ​കു​പ്പ് ആ​ലോ​ചി​ച്ച​ത്. കാ​ലൊ​ന്നു പി​ഴ​ച്ചാ​ൽ അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ലേ​ക്കാ​കും പ​തി​ക്കു​ക.  ഇ​ത്ത​രം സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വ​നം വ​കു​പ്പ് കോ​ട്ട​പ്പാ​റ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞ​ത്.   പ​ല​പ്പോ​ഴും കോ​ട്ട​പ്പാ​റ​യി​ലേ​ക്കു​ള്ള സ​ന്ദ​ശ​ക തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സു​കാ​ർ​ക്കു പോ​ലും ക​ഴി​യാ​റി​ല്ല. സൂ​ര്യോ​ദ​യ ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ നേ​രം പു​ല​രും മു​ന്പേ ഇ​വി​ടെ​യെ​ത്തു​ന്ന​തും സൂ​ര്യാ​സ്ത​മ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു​മ​ട​ങ്ങു​ന്ന​വ​ർ രാ​ത്രി​യി​ൽ ഇ​വി​ടെ നി​ന്ന് തി​രി​കെ പോ​കു​ന്ന​തും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നുണ്ട് .

കോട്ടപ്പാറ മീശപ്പുലിമല..°°°°°°°°°°°°°°°°°°°°°°°°°°°മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഞെട്ടിച്ചു കളഞ്ഞത് കോട്ടപ്പാറയിൽ നിന്നുള്ള കാഴ്‌ചയാണ്.. ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കിടു 🔥🔥🔥🔥ഇടുക്കി ജില്ലയിൽ വണ്ണപ്പുറം മുള്ളിരിങ്ങാട് റൂട്ടിൽ ആണ് കോട്ടപ്പാറ എന്ന ഈ view point.മൂവാറ്റുപുഴയിൽ നിന്ന് 25 kmതൊടുപുഴയിൽ നിന്ന് 20 Km അടുത്തുള്ള രണ്ടു സ്ഥലങ്ങൾ ആണ് മൂവാറ്റുപുഴയും തൊടുപുഴയും. അവിടെ നിന്നുള്ള ദൂരം കൊടുത്തിട്ടുണ്ട്. വണ്ണപ്പുറം എന്ന സ്ഥലത്ത് നിന്ന് മുള്ളിരിങ്ങാട് പോകുന്ന വഴി ഒരു 3 km പോയാൽ മതി. അവിടെ ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും. ഈ കാഴ്ച രാവിലെ മാത്രമേ ഉള്ളൂ, അത് കാണണമെങ്കിൽ രാവിലെ 7 മണിക്ക് മുമ്പ് ചെല്ലണം. വണ്ണപ്പുറം വരെ ബസ് കിട്ടും പക്ഷെ അവിടെ നിന്ന് auto വിളിക്കേണ്ടി വരും. വണ്ണപ്പുറം – മുള്ളിരിങ്ങാട് ടാറിട്ട ബസ് റൂട്ടാണ്. വണ്ടിയേത് വേണമെങ്കിലും അവിടെ വരെ ചെല്ലും. പാർക്കിംഗ് റോഡരുകിൽ ആണെന്ന് മാത്രം. ഇപ്പോൾ കുറച്ചു ആയിട്ട് ഒരുപാട് ആളുകൾ അറിഞ്ഞു വരുന്നുണ്ട്. കോട്ടപ്പാറയിൽ മറ്റ് സൗകര്യങ്ങളോ സുരക്ഷാ ക്രമീകരങ്ങളോ ഒന്നും നിലവിൽ ഇല്ല. വണ്ണപ്പുറം ഒരു ചെറിയ സിറ്റി ആയതിനാൽ അത്യാവശ്യം വാഹന, ഭക്ഷണ സൗകര്യങ്ങൾ അവിടെ ലഭ്യമാണ്.

കോതമംഗലം വാർത്ത www.kothamangalamvartha.com ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 11, 2018

മ​ല​മു​ക​ളി​ൽ നി​ന്ന് മ​ഞ്ഞി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​വേ​ലി​യോ മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല. എ​ന്നാ​ൽ സു​ര​ക്ഷ​ക്കാ​യി താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മെ​ങ്കി​ലും ഏ​ർ​പ്പെ​ടു​ത്തി ഈ ​മ​നോ​ഹ​ര ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...