കോതമംഗലം താലൂക്ക് ആശുപത്രിയിലെ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

കോതമംഗലം : താലൂക്ക് ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു .സ്റ്റാഫ് നേഴ്സ് – ഗവ.അംഗീകൃത യോഗ്യത, ഓപ്പറേഷൻ തീയറ്ററിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം .ഫാർമസിസ്റ്റ് – ഗവ.അംഗീകൃത യോഗ്യത ,പ്രവർത്തിപരിചയം (ഗവ.ആശുപത്രികളിൽ) അഭികാമ്യം. ഇലക്ട്രിഷ്യൻ കം പ്ലംബർ – ഗവ.അംഗീകൃത ലൈസൻസ് ഉള്ളവർ മാത്രം. ആശുപത്രികളിൽ ജോലി നോക്കിയവർക്ക് മുൻഗണന .ഡേറ്റാ എൻട്രി ഓപ്പറേറ്റർ – ഡിഗ്രി ,പി.ജി.ഡി.സി.എ, ടൈപ്പിംഗിലുള്ള വേഗത ( മലയാളം അറിഞ്ഞിരിക്കണം ). ഉദ്യോഗാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം 17 ന് രാവിലെ 11ന് ആശുപത്രി കോൺഫറൻസ് ഹാളിൽ അഭിമുഖത്തിനായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. രജിസ്ട്രേഷൻ 16ന് വൈകിട്ട് അഞ്ച് വരെ മാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...