കോതമംഗലം മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ. കമ്മിറ്റി ‘സ്നേഹസംഗമം 2018’ ജോയ്സ് ജോര്‍ജ് എം.പി.ഉദ്ഘാടനം ചെയ്‌തു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ കോതമംഗലം പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ. കമ്മിറ്റി ‘സ്നേഹസംഗമം 2018’ വാര്‍ഷികാഘോഷ പരിപാടി നടന്നു. ദുബായ് ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗം ഇസ്മയില്‍ റാവുത്തര്‍, ഉമര്‍അലി എന്നിവരെ രക്ഷാധികാരികളായും റഷീദ് കോട്ടയിലിനെ പ്രസിഡന്റ് ആയും സുനില്‍ പോളിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആശ്രയത്തിന്റെ കേരളാ ചാപ്റ്റര്‍ രൂപീകരിക്കുതിന് സ്ഥാപക പ്രസിഡന്റ് സുബൈര്‍ പാലത്തിങ്കലിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നടന്ന വനിതാസംഗമം ആശ്രയ വനിതാ വിഭാഗം രക്ഷാധികാരി മുംതാസ് റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം പ്രസിഡന്റ് സിനിമോള്‍ അലിക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മേരി ജോര്‍ജ് തോട്ടം, ഷെരീഫ, ട്വിറ്റി ബിനോയി, ജീന ബിനില്‍, തുഷാര തനിഷ്, ഫെബിന്‍ റഷീദ്, സുബൈദ റഷീദ് എന്നിവര്‍ സംസാരിച്ചു. ശാലിനി സജി സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനം ഇടുക്കി എം.പി. അഡ്വ. ജോയ്സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആശ്രയം യു.എ.ഇ. പ്രസിഡന്റ് റഷീദ് കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. കെയറിന്റെ വകയായി ഫൈന്‍ ഫെയര്‍ എം.ഡി. ഇസ്മായില്‍ റാവുത്തര്‍ നല്‍കിയ 10 ലക്ഷം രൂപ സ്വീകരിച്ച് കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ ആശ്രയം ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഷെയര്‍ ഡോ. അജയ്കുമാറിനു നല്‍കി മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇസ്മയില്‍ റാവുത്തര്‍, ഉമര്‍ അലി, ഷെവ. സാജു സക്കറിയ, സുബൈര്‍ പാലത്തിങ്കല്‍, അഡ്വ. റ്റി.എസ്. റഷീദ്, അനൂര മത്തായി, ഹസ്സന്‍ ഗനി, ജോണ്‍ ഇമ്മാനുവല്‍, ജോണ്‍സണ്‍ മാമ്മലശ്ശേരി, മേരി ജോര്‍ജ് തോട്ടം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, ഗായികമാരായ അഭിരാമി, മീനാക്ഷി ജയകുമാര്‍, എം.എ. സഹീര്‍, യു.കെ. ഗ്രീന്‍വിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ടെക്. കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗില്‍ ഒന്നാം റാങ്ക് നേടിയ ജിബി റാവുത്തര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുനില്‍ പോള്‍ സ്വാഗതവും ദീപു നന്ദിയും പറഞ്ഞു. ഭക്ഷ്യസുരക്ഷാ ബോധവത്ക്കരണ ക്ലാസ്സിന് അബ്ദുള്‍ അസീസ് മുളാട്ട് നേതൃത്വം നല്‍കി. പിന്നണി ഗായിക അഭിരാമി അജയ് അവതരിപ്പിച്ച ഗാനമേള, വടംവലിമത്സരം, ചാക്യാര്‍ കൂത്ത്, കുട്ടികള്‍ക്കുള്ള വിവിധ കലാമത്സരങ്ങള്‍ തുടങ്ങിയവയും അരങ്ങേറി.

Be the first to comment

Leave a Reply

Your email address will not be published.


*