ആവേശം വിതച്ചു കൗമാരതാരങ്ങൾ മാറ്റുരയ്ക്കുന്ന മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പ്.

കോതമംഗലം: കൗമാരതാരങ്ങൾ മാറ്റുരയ്ക്കുന്ന മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം. എം.എ. ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്ന്‌ ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 60 സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 31 സ്കൂളുകൾ പങ്കെടുത്ത അത്‌ലറ്റിക് മത്സരമായിരുന്നു ആദ്യദിനത്തിലെ മുഖ്യാകർഷണം. നെടുമ്പാശ്ശേരി കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ റോയ് വർഗീസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷനായി. ഇന്ത്യൻ അത്‌ലറ്റിക്സ്‌ മുൻ കോച്ച്് ടി.പി. ഔസേഫ്, പ്രിൻസിപ്പൽമാരായ ഡോ. ഡെൻസിലി ജോസ്, ഡോ. സോളി ജോർജ്, ഡോ. ബെന്നി അലക്സാണ്ടർ, പി.കെ. പ്രഭാവതി നമ്പ്യാർ എന്നിവർ സംസാരിച്ചു.

ഇന്ന് അത്‌ലറ്റിക്സിലെ 43 ഇനങ്ങളിൽ ഫൈനൽ നടക്കും. ഗെയിംസിൽ ബാസ്കറ്റ്‌ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, ആർച്ചറി, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളിലും മത്സരം ഉണ്ടാകും. ക​രാ​ട്ടെ മ​ൽ​സ​ര​ത്തി​ൽ ചാ​ല​ക്കു​ടി സി​കെ​എം​എ​ൻ​എ​സ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 73 പോ​യി​ന്‍റോ​ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ 57 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും, കോ​ത​മം​ഗ​ലം ശോ​ഭ​ന പ​ബ്ലി​ക് സ്കൂ​ൾ 44 പോ​യി​ന്‍റ് നേ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി അ​റു​പ​ത് സ്കൂ​ളു​ക​ളാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ സ​മാ​പി​ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...