ആലപ്പാടിന്റെ മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒപ്പ്‌ സമാഹരണം നടത്തി.

കോതമംഗലം : കെ സ് യു എം എ കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആലപ്പാടിന്റെ മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒപ്പ്‌ സമാഹരണം നടത്തി. കുഞ്ഞുകുട്ടികൾ മുതൽ ആപാലവൃദ്ധം ജനങ്ങളും രാഷ്ട്രീയം മറന്ന് ഒന്നിച്ച ഒപ്പ്‌ സമാഹരണത്തിന്റെ ഉത്‌ഘാടനം കെ എസ് യു യൂണിറ്റ് പ്രസിഡന്റ് രാഹുൽ മനോജ് നിർവഹിച്ചു. സെക്രട്ടറി സെബിൻ സി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജെയിൻ ജെയ്സൺ, അനൂസ് വി ജോൺ, നിതിൻ, അഖിൽ, അസ്‌ലം, ബെസ്റ്റിൻ, അൽജോസ്, ബേസിൽ, നെസിയ, ആൻമരിയ എന്നിവർ പ്രസംഗിച്ചു. “ഇവിടെ പതിയുന്ന കൈയൊപ്പുകൾ ആലപ്പാടിന്റെ മക്കൾക്കൊപ്പം” എന്നാലേഖനം ചെയ്ത് ഒപ്പുസമാഹരിച്ച പ്രതിഷേധ ബാനർ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...