കളക്ഷൻ ചാലഞ്ച് ; ചരിത്ര നേട്ടം കൈവരിച്ചു കോതമംഗലം കെ എസ് ആർ ടി സി ബസ് ഡിപ്പോ

കോ​ത​മം​ഗ​ലം: ഡിപ്പോകളിലെ വരുമാന വർദ്ധനവിന് വേണ്ടി കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എല്ലാ ബസുകളും നിരത്തിലിറക്കിയും , കൂടുതൽ സെർവീസുകൾ നടത്തിയും പരമാവധി വരുമാനം കണ്ടത്തുകയായിരുന്നു ലക്ഷ്യം. ഒ​ത്തൊ​രു​മ​യോ​ടെ ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മായി ചരിത്ര നേട്ടം കൈവരിക്കുകയായിരുന്നു കോതമംഗലം ഡിപ്പോ.  ഡിപ്പോക്ക് 8 ലക്ഷം രൂപയുടെ ടാർജറ്റായിരുന്നു നൽകിയിരുന്നത് , അങ്ങനെ എല്ലാ ഡിപ്പോകളിലും കൂടി എ​ട്ട് കോ​ടി രൂ​പ വ​രു​മാ​ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​യായിരുന്നു ടോമിൻ തച്ചങ്കിരി വിഭാവനം ചെയ്‌തിരുന്നത്‌.

കോ​ത​മം​ഗ​ലം യൂ​ണി​റ്റി​ന് അ​നു​വ​ദി​ച്ച 8 ലക്ഷം രൂപ ടാ​ർ​ജ​റ്റി​ന്‍റെ സ്ഥാനത്തു 8,82,508 രൂപ ( 134. 42 % ശ​ത​മാ​നം) വർദ്ധനവ് നേ​ടി മ​ധ്യ​മേ​ഖ​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സി​ന് 35,000 രൂ​പ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വീ​സി​ന് 30,140 രൂ​പ​യും ക​ള​ക്ഷ​ൻ നേ​ടി. അധികമായി ഏർപ്പെടുത്തിയ ഒരു സർവീസ് തൃശ്ശൂരിൽ വെച്ചു ബ്രേക്ക്ഡൗൺ ആയിരുന്നില്ലങ്കിൽ 9 ലക്ഷം എന്ന ലക്ഷത്തിൽ എത്തുമായിരുന്നു എന്ന് അധികാരികൾ വ്യക്തമാക്കി. സാധാരണഗതിയിൽ ഏകദെശം 5 -5.5 ലക്ഷം മാത്രം വരുമാനമുണ്ടക്കുന്ന സ്ഥാനത്താണ് ഈ വരുമാന വർദ്ധനവ്. സിംഗിൾ ഷെഡ്യൂൾ ഡ്യൂട്ടി പരിഷ്‌കരണത്തിലെ അസംതൃപ്തിയെല്ലാം മറച്ചുവച്ചുകൊണ്ട് ജീവനക്കാർ ആൽമാർഥമായി പരിശ്രമിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കുവാൻ സാധിച്ചതെന്ന് കോതമംഗലം ഡിപ്പോ സ്റ്റേഷൻ ഓഫീസർ ഷൈജു പി എം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...