എൽദോ ബസേലിയോസ് മഫ്രിയാനോ ഗാന സമാഹാരവും, ബസേലിയൻ പെരുന്നാൾ പ്രത്യേക പതിപ്പും പുറത്തിറക്കി

  • ഷാനു പൗലോസ്

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാവായ എൽദോ മോർ ബസേലിയോസ് ബാവായുടെ മാധ്യസ്ഥ ഗാനവും സപ്ലിമെന്റും പുറത്തിറക്കി. ചരിത്ര പ്രസിദ്ധമായ കോതമംഗലം കന്നി പെരുന്നാളിനോട് അനുബന്ധിച്ചാണ് കൊലോ”ദ്” മഫ്രിയാനോ ടീം ബാവായോടുള്ള വിശ്വാസം സ്തുതി ഗീതമായി എൽദോ ബസേലിയോസ് മഫ്രിയാനോ എന്ന പേരിൽ ഒരുക്കിയത്. കോതമംഗലം മേഖല യൂത്ത് അസോസിയേഷനാണ് കന്നിപ്പെരുന്നാൾ സ്പെഷ്യൽ പതിപ്പ് “ബസേലിയൻ”എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.സി.ഡിയുടെയും, പെരുന്നാൾ പ്രത്യേക പതിപ്പിന്റെയും പ്രകാശനം കോതമംഗലം മൗണ്ട് സീനായി ചാപ്പലിൽ പരി.എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവ്വഹിച്ചു. വന്ദ്യ.ശാമുവൽ റമ്പാൻ, അരമന ചാപ്പൽ വികാരി ഫാ.എൽദോസ്, സഭയിലെ നിരവധി വൈദീകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ആലപ്പുഴ കട്ടച്ചിറ സ്വദേശിയും കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർത്ഥിയുമായ എൽദോ കട്ടച്ചിറയാണ് രചന. സാം തോമസ് സംഗീത സംവിധാനം നിർവ്വഹിച്ചു. ഡീ.എൽദോസ് പോൾ പുൽപ്പറമ്പിൽ, എൽദോ കട്ടച്ചിറ, ലക്‌സി കുര്യാക്കോസ് , അക്കു സാറാ എന്നിവർ ചേർന്നാണ് ഗാനാലപനം.വൈദീക വൈസ് പ്രസിഡന്റ് ഫാ. ബിജു കൊരട്ടിയിൽ, സെക്രട്ടറി ജുബിൻ ബേബി, ജോ.സെക്രട്ടറി ജിതിൻ ജോൺ, പോൾ.വി.വറുഗീസ്, എൽദോസ് സ്കറിയ, ബേസിൽ സണ്ണി പുളിനാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബസേലിയോൻ സപ്ലിമെന്റ് പ്രകാശന ചടങ്ങ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...