കോതമംഗലം കൺവെൻഷൻ സമാപിച്ചു.

കോതമംഗലം : വിശ്വസികൾക്ക് വചനത്തിന്റെ അനുഭവം പകർന്നുകൊണ്ട് അഞ്ച് ദിവസങ്ങളായി നടന്നു വന്ന കോതമംഗലം കൺവെൻഷൻ സമാപിച്ചു. പകൽ ധ്യാനത്തിനും , രാത്രി യോഗത്തിനും മുൻവർഷത്തെക്കൾ തിരക്ക് വർധിച്ചു വരുന്ന കാഴ്ചയാണ് കാണുവാൻ കഴിഞ്ഞത് . സമാപന ദിവസം നടന്ന വിദ്യാർത്ഥി യുവജന വേദിയിലും , ധ്യാന യോഗത്തിലും തൂത്തുട്ടി ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ജോമോൻ പിറവo നേതൃത്വം നൽകി . രാത്രി ഫാ .സാജു ഇലഞ്ഞിയിൽ ( സെഹിയോൻ ധ്യാനകേന്ദ്രം അട്ട പാടി) വചന സന്ദേശം നൽകി . ശ്രേഷ്ഠ കാതോലിക്ക ബാവ സമാപന സന്ദേശം നൽകി . കൺവെൻഷനിൽ ഗാന ശുശ്രുഷ നടത്തുന്നത് തുതൂട്ടി ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിലെ ജോസ് തൃശൂർ & ടീംആണ് . വികാരി ഫാ .ബിജു കൊരട്ടി യിൽ , ,ട്രസ്റ്റിമാരായ സലിം ചെറിയാൻ , ജോൺസൻ തേക്കിലകട്ട് , ബിനോയ്‌ ദാസ് , ജോമോൻ പാലക്കാടൻ , പി .വി .പൗലോസ് , സി .ഐ .ബേബി , ബിനോയ്‌ മണ്ണൻചേരിൽ , ബേബി തോമസ് , മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ഭക്ത സംഘടന പ്രവർത്തകർ എന്നിവർ നേത്രത്വം നൽകി .റിപ്പോർട്ട്‌ : പോൾ കീരിക്കാടൻ .
ചിത്രങ്ങൾ : സാജു സ്റ്റൈൽ.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...