കമ്പനിപ്പടി പ്രീമിയർ ലീഗ് CPL-2K18 ഈവനിംഗ് സെവൻസ് ഫുട്‌ബോൾ മാമാങ്കം നാളെ മുതൽ

കോതമംഗലം : ആവേശങ്ങളുടെ അതിരുകള്‍ അലിഞ്ഞില്ലാതാവുന്ന കാല്‍പന്തുകളിയെന്ന കായിക മാമാങ്കത്തെ നെഞ്ചേറ്റു വാങ്ങാന്‍ നെല്ലിക്കുഴി കമ്പനിപ്പടിയിലെ പോര്‍ക്കളം സജ്ജമായി. നാടും നഗരവും കളിമൈതാനങ്ങളിലെക്കുള്ള വിളിയാളങ്ങളുടെ ഉച്ചഭാഷിണി മുഴക്കങ്ങള്‍ കേട്ട് പ്രകംഭനം കൊള്ളുമ്പോള്‍., വീറുറ്റ പോരാട്ടങ്ങളുടെ പൊടിപടലങ്ങള്‍ കൊണ്ട് അന്തരീക്ഷം ചെഞ്ചായമണിയുമ്പോള്‍., കാല്‍പന്തുകളിയെന്ന കായികതയെ ഖല്‍ബില്‍ ചേര്‍ത്ത് പ്രാണനെപ്പോലെ പ്രണയിക്കുകയും…. സുന്ദരഫുട്ബോളിന്‍റെ മാസ്മരിക വിരുന്നൊരുക്കാൻ വേണ്ടി DYFI കമ്പനിപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന ഒന്നാമത് *കമ്പനിപ്പടി പ്രീമിയർ ലീഗ് CPL-2K18 ഈവനിംഗ് സെവൻസ് ഫുട്‌ബോൾ ഈ വരുന്ന 28/10/2018 മുതൽ കമ്പനിപ്പടി പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ ആരംഭം കുറിക്കുകയാണ്.

നാടിന്റെ ഫുടബോൾ വളർച്ചക്ക് വേണ്ടി 65ളം വരുന്ന ഫുട്ബോൾ താരങ്ങൾ 5 പടകൂറ്റൻ ടീമുകൾക്കായി ബൂട്ടണിയുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ കൊടിയേറ്റിന് ഈ വരുന്ന 28 തിയതി ഞായറാഴ്ച വൈകിട്ട് വാദ്യമേളങ്ങളും ബാന്റ് മേളങ്ങളുടെയും അകമ്പടിയോടെ 5 ടീമുകളിലെയും എല്ലാ താരങ്ങളും, മറ്റു പ്രമുഖരും പങ്കെടുക്കുന്ന റോഡ് ഷോയും, തുടർന്ന് നടക്കുന്ന ആവേശകരമായ മത്സരങ്ങൾ കാണുവാനും കണ്ടാസ്വദിക്കാനും വൈകിട്ട് 3 മണിക്ക് കമ്പനിപ്പടി പഞ്ചായത് മിനി സ്റ്റേഡിയത്തിലേക് സ്വാഗതം ചെയ്യുന്നു..

⚽🏆 *TEAMS*🏆⚽ , RED DEVILS FC , BLACK EAGLES FC , ESKIMOZ FC, PRAVASI 7’s , CANARIES FC

Be the first to comment

Leave a Reply

Your email address will not be published.


*


Loading...