യാക്കോബായ യൂത്ത് അസോസിയേഷൻ പ്രതിഷേധം രേഖപെടുത്തി.

കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ JSOYA ( ജേക്കബിറ്റ് സിറിയൻ ഓർത്തോഡോക്സ് യൂത്ത് അസോസിയേഷൻ ) അടിയന്തിര കേന്ദ്ര കമ്മിറ്റി യോഗം കോതമംഗലത്ത്‌ ചേർന്ന്, നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രമായ മാർ തോമ ചെറിയ പളളിയിൽ സമാധാന അന്തരീക്ഷം തകർത്തു പ്രശ്നങ്ങൾ ഉണ്ടാക്കി പളളി പൂട്ടിക്കുവാനുളള ഏതാനും ചില വ്യക്തികളുടെ നീക്കത്തിൽ പ്രധിഷേധം രേഖപെടുത്തി. പരിശുദ്ധ അന്ത്യക്യാ സിംഹാസനത്തോടും, പരിശുദ്ധ പാത്രിയർകീസ് ബാവയോടും , ശ്രേഷ്ഠ കാതോലിക്ക ബാവയോടും , സഭയിലെ മറ്റു മെത്രാപോലീത്തമാരോടും യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു .

പ്രതിസന്ധി സമയത്ത്‌ സഭയും, പിറവം, കോതമംഗലം, ഉൾപ്പെടെയുളള വിവിധ പളളികൾ നടത്തുന്ന സത്യവിശ്വാസ പോരാട്ടങ്ങൾക്ക് യുവജന പ്രസ്ഥാനം പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പു നൽകി . അൽമായ വൈസ് പ്രസിഡന്റ്‌ ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ജോസ് സ്ലീബാ , സെക്രട്ടറിമാരായ ജോമോൻ പാലക്കാടൻ , ബൈജു മാത്താറ, ട്രഷറാർ കെ .സി .പോൾ, ജിബിൻ കുരുവിള, ഷിജോ പോൾ, ജിബി പാത്തിക്കൽ, മാത്യു എബ്രഹാം, ജുബിൻ എം. ബേബി, സിജു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...