കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 20l9 – 2020 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ നടത്തി.

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 20l9 – 2020 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്  റഷീദ സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ് അദ്ധ്യക്ഷത വഹിച്ചു. സെലിൻ ജോൺ കരട്പദ്ധതി രേഘ അവതരിപ്പിച്ചു. ബ്ലോക് ഡവലപ്മെന്റ് ആഫീസർ എസ്.ലിജുമോൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസ് കൃതജ്ഞതയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.വേണു, നിർമ്മല മോഹനൻ, രജ്ഞിനി രവി, ബീന ബെന്നി, ശാന്തി അബ്രഹാം, പി.കെ.മൊയ്തു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എം.പരീത്, കെ.ടി.അബ്രഹാം, ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജയകുമാർ, അംഗങ്ങളായ വിൽസൺ ഇല്ലിക്കൽ, എ.വി.രാജേഷ്, എം.എൻ.ശശി, സണ്ണി പൗലോസ്, ഷീലകൃഷ്ഞൻകുട്ടി, ജസ്സിമോൾജോസ്, റെയ്ച്ചൽ ബേബി, സെബാസ്റ്റ്യൻ അഗസ്തി, എബി അബ്രഹാം, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ഒ.കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...