സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മൂവാറ്റുപുഴ: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടത്തപ്പെടുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്ന ജില്ലയില്‍ നിന്നുള്ള ഏക പൊതു വിദ്യാലയമായി പേഴക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആലുവയില്‍ നടന്ന ജില്ലാതല ബാല ശാസ്ത്ര കോണ്‍ഗ്രസിലാണ് പേഴക്കാപ്പിള്ളി സ്‌കൂള്‍ വിജയികളായത്. കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും പരീക്ഷണതല്‍പ്പരതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര കൂട്ടുകാര്‍ സയന്‍സ് ക്ലബ്ബിലെ അംഗങ്ങളായ നബീസ ഫര്‍സാന പി.എസ്, അന്‍വന്‍ സാദിഖ് പി.എച്ച് എന്നിവര്‍ ചേര്‍ന്നാണ് പ്രോജക്ട് അവതരിപ്പിച്ചത്.

നൂതനവും പ്രകൃതി സൗഹൃദപരവുമായ രീതിയില്‍ സസ്യങ്ങളിലെ പ്രകാശസംശ്ലേഷണ പ്രക്രിയയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് കുട്ടികള്‍ അവതരിപ്പിച്ചത്. സ്‌കൂളിലെ ശാസ്ത്രാധ്യാപികയായ സ്റ്റാലിനാ ഭായിയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പ്രോജക്ട് തയ്യാറാക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ഭവന്‍സ് ആദര്‍ശ് വിദ്യാലയം, നേവി ചില്‍ഡ്രന്‍സ് സ്‌കൂള്‍ എന്നിവയാണ് തെരെഞ്ഞെടുക്കപ്പെട്ട മറ്റ് സ്‌കൂളുകള്‍. ഈ മാസം 15, 16 തീയതികളില്‍ കോഴിക്കോട് വച്ചാണ് സംസ്ഥാന ബാല ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...