സ​രി​ഗ ജ്യോ​തി സാ​ക്ഷാ​ത്ക്ക​രി​ച്ച​ത് അ​ച്ഛ​ന്‍റെ സ്വ​പ്നം; സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​ത വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ടർ

തിരുവനന്തപുരം : ഡ്രൈ​വ​റാ​യ അ​ച്ഛ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം സഫലമാ​ക്കു​വാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​നി​യാ​യ സ​രി​ഗ ജ്യോ​തി. മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പി​ലേ​ക്കു​ള്ള പൊ​തു​പ​രീ​ക്ഷ​യി​ലൂ​ടെ നേ​രി​ട്ടു നി​യ​മ​നം ല​ഭി​ച്ച ആ​ദ്യ​ത്തെ വ​നി​ത​യെ​ന്ന ബ​ഹു​മ​തി​ക്കൊ​പ്പം അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​വും നി​റ​വേ​റ്റി ന​ൽ​കി​യ​പ്പോ​ൾ സ​രി​ഗ കൊ​യ്ത നേ​ട്ട​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണ്. ഡ്രൈ​വ​റാ​യ അ​ച്ഛ​ൻ ജ്യോ​തി​കു​മാ​റാ​ണ് ഇ​ത്ത​ര​മൊ​രു വ​ലി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കു​വാ​ൻ സ​രി​ഗ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്. പൊതുപരീക്ഷയിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി ആറ്റിങ്ങൽ സ്വദേശിനി. 176 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ബാച്ചിലെ ഏക വനിതയായി തിരജെടുക്കപ്പെട്ട് ആറ്റിങ്ങലിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഊരൂപ്പൊയ്‌ക പൂക്കളത്തിൽ സരിഗ ജ്യോതി. പൊതുപരീക്ഷയിലൂടെ നേരിട്ട് നിയമനം നേടിയ ആദ്യവനിതയാണ് ബി.ടെക് ബിരുദധാരിയായ സരിഗ. ഡ്രൈവറായ അച്ഛൻ ജ്യോതികുമാറിന്റെ സ്വപ്നമായിരുന്നു മകളെ വെഹിക്കിൾ ഇൻസ്‌പെക്ടർ ആക്കണമെന്ന്, അതാണിപ്പോൾ സരിഗ സാക്ഷാത്കരിച്ചിരിക്കുന്നത്.

ആൺമക്കളുണ്ടായിരുന്നെങ്കിൽ വെഹിക്കിൾ ഇൻസ്‌പെക്ടറാക്കാമായിരുന്നുവെന്ന് അച്ഛൻ പറഞ്ഞപ്പോൾ പെൺകുട്ടികൾക്കും അതേ തസ്തികയിലേക്ക് അപേക്ഷിക്കാനാകുമോ എന്നായിരുന്നു സരിഗയ്ക്ക് അറിയേണ്ടിയിരുന്നത്. മോട്ടോർവാഹനവകുപ്പിൽ നാല് വനിതാ ഇൻസ്‌പെക്ടർമാരുണ്ടെങ്കിലും അവരെല്ലാം തസ്തികമാറ്റംവഴി നിയമനം നേടിയവരാണ്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമ ഉള്ള ഓഫീസ് ജീവനക്കാർക്ക് വകുപ്പുതലപരീക്ഷയിലൂടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലേക്ക് മാറാനാകും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സേഫ് കേരളയുടെ ഭാഗമായാണ് 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചത്. പൊതുപരീക്ഷയിലൂടെ നേരിട്ട് നിയമനം നേടിയ ആദ്യവനിതയാണ് ബി.ടെക് ബിരുദധാരിയായ സരിഗ. വനിതകൾക്കും അപേക്ഷിക്കാമെന്ന് അറിഞ്ഞതോടെ പ്ലസ്ടുവിന് ശേഷം ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് ചേർന്നു. ടു വീലർ, ഓട്ടോറിക്ഷ, കാർ എന്നിവയുടെ ലൈസൻസ് 20-ാം വയസ്സിൽ നേടി. രണ്ടുവർഷത്തിന് ശേഷം ഹെവി ലൈസൻസും സ്വന്തമാക്കി.

പെരുമൺ എൻജിനീയറിങ് കോളേജിൽ ബി.ടെക്കിന് അവസാനസെമസ്റ്റർ പഠനത്തിനിടെയാണ് അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷ എഴുതിയത്. കഴിഞ്ഞ വെള്ളിയാഴ്ച ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽ എത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. ഇടുക്കി സ്‌ക്വാഡിലേക്കാണ് നിയമനം. പരിശീലനം പൂർത്തിയായശേഷം ഫെബ്രുവരിയിലായിരിക്കും ഓഫീസ് ഡ്യൂട്ടി നൽകുക. അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സരിഗ.  ശ്രീലതയാണ് മാതാവ്, സൗപർണിക സൗഭാഗ്യ എന്നിവർ സഹോദരിമാരാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...