സ്വകാര്യ ബസ്‌ ആരാധകരുടെ സംഘടന നടത്തിയ ബെസ്റ്റ് ബസ്‌ മത്സരത്തില്‍ കോതമംഗലത്തെ ഹീറോ യങ്ങ്സ് ബസിന് ഒന്നാം സ്ഥാനം

  • ബിബിൻ പോൾ എബ്രഹാം

കോതമംഗലം : കേരളത്തിലെ സ്വകാര്യ ബസ്‌ ആരാധകരുടെ സംഘടന എല്ലാ വര്‍ഷവും നടത്തുന്ന മികച്ച ബസ്‌ മത്സരത്തില്‍ കോതമംഗലത്തെ ഹീറോ യങ്ങ്സ് ബസിനു ഒന്നാം സ്ഥാനം. മത്സരത്തില്‍ പങ്കെടുത്ത അഞ്ചു ബസുകളില്‍ നിന്നും 765 വോട്ടോടു കൂടിയാണ് മുന്നിലെത്തിയത്.

കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി മാത്രം ഓടുന്ന കേരളത്തിലെ ഏക ബസ്‌ ആണ്  ഹീറോ യങ്ങ്സ്. മറ്റു സ്ഥലങ്ങളിലെ ബസുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ ഓടുന്ന പോലെയല്ല. ലാഭം നോക്കാതെ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത് പലര്‍ക്കും മാതൃകയാണ്. പ്രൈവറ്റ് ബസ് കേരള 2007 ൽ സ്വകാര്യ ബസുകളെ ഇഷ്ടപ്പെടുന്നവർക്കായി ആരംഭിച്ച ഒരു സംഘടനയാണ്.  ജനങ്ങളെ കൂടുതൽ പൊതുഗതാഗതത്തിലേക്ക് അടുപ്പിക്കാനും സ്വകാര്യ ബസുകളെ ജനങ്ങളുമായി അടുപ്പിക്കാനും അതുവഴി സുഗമവും ചെലവ് കുറഞ്ഞതമായ ഒരു പൊതുഗതാഗത സമ്പ്രദായത്തിനായി പരിശ്രമിക്കുന്നു.    ഫേസ്ബുക്ക് മാധ്യമത്തിൽ ഒരു ലക്ഷം അംഗങ്ങളുള്ള ഒരു ഗ്രൂപ്പും പൊതുഗതാഗതസംബന്ധമായ ഒരു പേജും നടത്തിവരുന്നു. പൊതുഗതാഗത രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നവരാണ് ബസുകള്‍. ബസുകള്‍ക്ക് ആരാധകരും ഏറെയാണ്‌. ആനവണ്ടി, പ്രൈവറ്റ് എന്ന വേര്‍തിരിവില്ലാതെ ഒരുപാട് പേജുകളും ഗ്രൂപ്പുകളും ഉണ്ടെങ്കിലും സ്വകാര്യ ബസുകളെ എല്ലാ രീതിയിലും പിടിച്ചു നിര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപെടുത്തനും ഒരു സൊസൈറ്റി ആയി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രൈവറ്റ് ബസ് കേരളയും, പ്രൈവറ്റ് ബസ് കോതമംഗലവും ചേർന്നു നടത്തിയ “ബെസ്റ്റ് ബസ് 2018” അവാർഡ് ദാന ചടങ്ങിൽ കോതമംഗലത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥരായ സമീർ , സിജു , ട്രാഫിക് എ എസ് ഐ ജയൻ , കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ജോഷി അറയ്ക്കലും, കേരള ബസ് ഓണേഴ്‌സ് യൂണിയൻ സംസ്‌ഥാന പ്രസിഡന്റ് സാബു കുരിശിങ്കലും, സെക്രട്ടറി ബാബു അബ്രാഹവും ചേർന്നു നടത്തി. പ്രൈവറ്റ് ബസ് കോതമംഗലം അഡ്മിൻ ബിബിൻ പോൾ അബ്രഹാം സ്വാഗതവും, പ്രൈവറ്റ് ബസ് കേരള അഡ്മിൻ അരുൺ കുഞ്ഞുമോൻ കൃതജ്ഞതയും പറഞ്ഞു.

ഹീറോ യങ്ങ്സ്    

കൃത്യമായി പറഞ്ഞാൽ 2017 മേയ് മാസം 11ആം തിയതി കോതമംഗലത്തെ ബസ് പ്രസ്ഥാനത്തിലേക്ക് പുത്തൻ ചുവടുവെപ്പു നടത്തി പുതിയ ഒരു ഗ്രൂപ്പ് കടന്നു വന്നു. പേരിൽ തന്നെ ഒരു പുതുമയുണ്ടായിരുന്നു. ഹീറോ യങ്ങ്സ്(യുവ താരങ്ങൾ എന്നു മലയാളത്തിൽ പറയാം) എന്താണ് ആ പുതുമ എന്നറിയാൻ നോക്കിയപ്പോൾ പേരിന്റെ താഴെ Charity is Our Motive എന്നു എഴുതിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ലാഭത്തിനു വേണ്ടി അല്ലാത്ത കേരളത്തിലെ ഏക ബസ് സർവിസ്. കിട്ടുന്ന ലാഭം നാട്ടിലെ നിരാലംബരായ ആളുകൾക്കും, ചികിത്സ സഹായം തേടുന്നവർക്കും നൽകുന്നതിന് വേണ്ടിയുള്ള സർവിസ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്ക്കാരിക ആരോഗ്യ ശുചീകരണ ജീവകാരുണ്യ കലാ-കായിക മേഖലയിൽ പ്രവർത്തിച്ച് വരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപീക്കുന്നതിന് വേണ്ടി പെരുമ്പാവൂർ-ചാത്തമറ്റം റൂട്ടിൽ ഓടിയിരുന്ന ബസ് വാങ്ങിയത്.

ആദ്യം കോതമംഗലത്തെ പ്രമുഖ ഗ്രൂപ്പിന്റെ കയ്യിൽ ആയിരുന്ന പെർമിറ്റ് റീജമോൾ, പിന്നീട് റെജിമോൻ അതിനു ശേഷം അഞ്ജലി, സോപാനം, എവറസ്റ്റ്, ബസേലിയോസ് ഇവയൊക്കെ ഓടുമ്പോൾ ചാത്തമറ്റം പെരുമ്പാവൂർ ലിമിറ്റഡ് സ്റ്റോപ്പ് ആയിരുന്നു. ബസേലിയോസ് എടുത്തശേഷം ഓർഡിനറി ആക്കി മാറ്റി.

ബസേലിയോസിന്റെ കയ്യിൽ നിന്നും പഴയ ബസ് വാങ്ങി മൂന്നാലു മാസങ്ങൾ കഴിഞ്ഞപ്പോൾ പുതിയ ബോഡി കോഡ് ബസ് വാങ്ങി , ഇന്നും സമൂഹത്തിൽ നല്ലൊരു ആദരവ്‌ നേടി ആരോടും പരിഭവമില്ലാതെ ഒരു ദിവസം പോലും മുടങ്ങാതെ സേവനം നടത്തിവരുന്നു. സേവന പാതയില്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സമൂഹത്തിൽ നല്ലൊരു ആദരവ്‌ നേടി ആരോടും പരിഭവമില്ലാതെ ഒരു ദിവസം പോലും മുടങ്ങാതെ യാത്ര തുടരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...