കവളങ്ങാട് ഗ്രാമപഞ്ചായത്തും എക്സ് സർവീസ്മെന്‍ ചാരിറ്റബള്‍ ട്രസ്റ്റുംചേര്ന്ന് നടപ്പിലാക്കുന്ന ഖരമാലിന്യ സംസക്കരണ പദ്ധതി ശുചിത്വ ഗ്രാമം പദ്ധതിക്ക് തുടക്കമായി

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തും എക്സ് സർവീസ്മെന്‍ ചാരിറ്റബള്‍ ട്രസ്റ്റുംചേര്ന്ന് നടപ്പിലാക്കുന്ന ഖരമാലിന്യ സംസക്കരണ പദ്ധതി ശുചിത്വ ഗ്രാമം പദ്ധതിക്ക് തുടക്കമായി. നേര്യമംഗലത് നടന്ന ചടങ്ങിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബീന ബെന്നി നിര്വ്ഹിച്ചു. ചടങ്ങില്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ A J ഉലഹന്നാന്‍ ആദ്യക്ഷ്ത വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മറ്റി ചെയർമാൻ സൈചജെന്റ് ചാക്കോ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാണ്ടിംഗ് കമ്മറ്റി ചെയർ പേർസൻ ഷിജി അലെക്സ് മെമ്പർ മാരായ വർഗീസ്‌ കൊന്നനാല്‍,ജോബി ജേക്കബ്‌, വൽസ ജോണ്‍,ജോഷി കുര്യാക്കോസ്,  അനീഷ്‌ മോഹനന്‍, ജാന്സി തോമസ്‌, സൌമ്യ സനൽകുമാർ , CDS ചെയർപേഴ്സൺ രെശ്മി കൃഷണകുമാര്‍, മർച്ച്ന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു പുള്ളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രടറി റീന വര്ഗീസ്‌ നന്ദി പറഞ്ഞു. വിവിധ കക്ഷി രാഷ്ട്രീയ മേഖലയിലെ പ്രമുഖർ തുടങ്ങിയവര്‍ പങ്കെടുത്തു.

വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായ് മാസം തോറും 30 രൂപ വീതവും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആഴ്ച തോറും മാലിന്യം ശേഖരിക്കുന്നതിനായ് മാസംതോറും 100 രൂപവീതവും ഈടാക്കി ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...