കേരളം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിൽ: എൻ.ഡി.എ.കവളങ്ങാട് പഞ്ചായത്ത് പൊതുസമ്മേളനം

നെല്ലിമറ്റം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് മേൽ കുതിര കയറി പോലീസ് തേർവാഴ്ചയിലൂടെ മറ്റൊരു അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യം എൽ.ഡി.എഫ് സർക്കാരും മുഖ്യമന്ത്രിയും സൃഷ്ടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സജീവ് നെല്ലിമറ്റത്ത് പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി നെല്ലിമറ്റത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സദസും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പി.പി.സജീവ്.പഞ്ചായത്ത് കമ്മറ്റി കൺവീനർ പി.കെ.സുബാഷ് അദ്ധ്യക്ഷനായി.

കവളങ്ങാട്.. എൻ ഡി എ പൊതുസമ്മേളനം..

കോതമംഗലം വാർത്ത www.kothamangalamvartha.com ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 7, 2018

ബി.ഡി.ജെ.എസ്.നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.സോമൻ, ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി.നടരാജൻ, കേരള കോൺഗ്രസ് പ്രസിഡന്റ് ജോസ് കാട്ടുവള്ളി, സന്തോഷ് പത്മനാഭൻ , മനോജ് ഇഞ്ചൂർ, പി.ജി.ശശി .ജയകുമാർ എൻ.ഡി.എ.നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...