ഗ്രോബാഗിൽ കഞ്ചാവ് ചെടി വീട്ടിൽ നട്ട് വളർത്തിയ നെല്ലിക്കുഴി സ്വദേശിയായ യുവാവ് പിടിയിൽ

കോതമംഗലം : നെല്ലിക്കുഴി കനാൽ പരിസരം ഭാഗത്തു വീടിന് പുറകിൽ കഞ്ചാവ് ചെടി നട്ട് പരിപാലിച്ചു പോന്നിരുന്ന പാറക്കൽ പുത്തൻപുര ഉമ്മർ മകൻ ജിബിൻ എന്നയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. സ്റ്റേഷൻ ഇൻസ്‌പെക്ടർ അഗസ്റ്റിൻ മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ബേസിൽ മാത്യുവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. മയക്കുമരുന്നിനും , കഞ്ചാവിനും അടിമയായ പ്രതി മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. പ്രതി അന്യസംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നും കഞ്ചാവ് ചെടി വാങ്ങി ഗ്രോ ബാഗിൽ വളർത്തിക്കൊണ്ട് വരുകയായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ വിളവെടുക്കുവാൻ പാകത്തിൽ ചെടി വളരുകയും ചെയ്തിരുന്നു.

പ്രതിയെ പിടികൂടുവാനുള്ള സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ബിനു ലാൽ , സീനിയർ സി പി ഓ രഘുനാഥ്‌ , നിജു ഭാസ്‌കർ , സി പി ഒമാരായ ജീമോൻ കെ പിള്ള , ജോബി ജോൺ , ഷിനോജ് , ഗിരീഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...