ആൻ്റണി ജോൺ എം എൽ എ യുടെ ആശീർവാദത്തിൽ ‘കല’ പ്രവർത്തനം തുടങ്ങി.

  • ജിമ്മി കുര്യൻ

ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റീസിൽ ഉള്ള കോതമംഗലം നിവാസികളുടെ ദൈനംദിന സംഭവവികാസങ്ങളെ യാഥാര്ത്യബോധത്തോടെ നിരീക്ഷിക്കുകയും , പ്രതിഭകളെ തിരിച്ചറിയുകയും അവരെ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘കല’ KALA ( Kothamangalam Arts & Literary Association) എന്ന സാംസ്‌കാരിക കൂട്ടായ്‌മ ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. UAE യിൽ ഉള്ള കോതമംലംകാരെ പൂർണ്ണമായും  ഒരു ഓൺലൈൻ കൂട്ടായ്മയുടെ കുടക്കീഴിൽ കൊണ്ടുവരാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണെന്ന് ഭാരവാഹികൾ വെളിപ്പെടുത്തി . ഇപ്പോൾ കോതമംഗലംകാരായ എത്ര ആളുകൾ യുണൈറ്റഡ് അറബ് എമിറേറ്റീസിൽ താമസിക്കുന്നുണ്ടന്നത് സംബന്ധിച്ചു യാതൊരു വിധ ഔദ്യോകികമായോ അല്ലാതയോ ഉള്ള കണക്ക് ലഭ്യമല്ല. അതുകൊണ്ട് പ്രവാസജീവിതം നയിക്കുന്ന കോതമംഗലം നിവാസികളെ പരമാവധി കണ്ടെത്തി ഈ ഗ്രൂപ്പിൽ ചേർക്കുക അതാണു ആദ്യത്തെ ലക്ഷ്യം എന്ന് ജിമ്മി കുര്യൻ വ്യക്തമാക്കി . അതിനായി കലയുടെ പേരിൽ പുതിയ ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുകയും , കോതമംഗലം നിവാസികളായുള്ളവർ ഈ ഗ്രൂപ്പിൽ അംഗങ്ങളാക്കുവാനുള്ള പ്രാഥമിക ചുവടുവെപ്പാണ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്നും ജിമ്മി കൂട്ടിച്ചേർത്തു . യുണൈറ്റഡ് അറബ് എമിറേറ്റീസിൽ ഉള്ള കോതമംഗലംകാരെ ആശയങ്ങളിലൂടേയും സാമുഹ്യ-വിദ്യാഭ്യാസ-സംസ്കാരിക സംവാദങ്ങളിലൂടേയും ഒത്തൊരുമിപ്പിക്കുക എന്ന ലക്ഷ്യമാണ് കലയുടെ പേരിൽ ഫേസ്ബുക്ക് പേജ് തുടങ്ങുവാൻ കാരണമായതെന്ന് കോതമംഗലം എം എ കോളേജ് മുൻ ചെയര്മാൻ ആയിരുന്ന അനുര മത്തായി അഭിപ്രായപ്പെട്ടു .

കോതമംഗലം എം എൽ എ ആന്റണി ജോൺ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും , ഇന്റര്നെറ്റ് യുഗം വാഗ്ദാനം നല്കുന്ന എല്ലാ നല്ല സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയും ഒപ്പം നമ്മുടെ നാടിന്റെ തനിമ ചോരാതെ പുതിയ ലോകത്തിലേയ്ക്ക് അനസ്യൂതം നടന്നു കയറുന്ന കലയുടെ പ്രവർത്തകർക്ക് എല്ലാവിധ മംഗളങ്ങളും നേരുകയും ചെയ്‌തു . ചടങ്ങിൽ ജിമ്മി കുര്യൻ, അനുരാ മത്തായി, ബാബു മൈതീൻ, റഷീദ്‌ കോട്ടയിൽ, മധു ചാക്കോ, പരീത്‌ കോട്ടയിൽ, കോളിൻസ്‌ ജോർജ്ജ്‌, ഷംസു. നിജിൽ, താജ് തുടങ്ങിയർ പങ്കെടുത്തു.

പ്രവാസികളായ കോതമംഗലം നിവാസികൾ ഈ സദുദ്ദ്യമത്തിൽ പങ്കുചേരണമെന്നും , അതിനായി താഴേ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു .

https://www.facebook.com/groups/1034667046685319/permalink/1036003603218330/

Be the first to comment

Leave a Reply

Your email address will not be published.


*


Loading...