വെളിയൽച്ചാലിൽ ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറഞ്ഞു യാത്രക്കാർക്ക് പരിക്ക്

കോതമംഗലം: വെളിയൽച്ചാലിൽ ജീപ്പ് മറിഞ്ഞു യാത്രകാർക്ക് പരിക്ക്. രാവിലെ തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വെളിയാചാൽ പള്ളിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചത്തിന് ശേഷം മറിയുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് മറിഞ്ഞ ജീപ്പിൽ നിന്നും ഡ്രൈവറെയും യാത്രക്കാരെയും രക്ഷപ്പെടുത്തി കോതമംഗലത്തെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല, പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ വിട്ടയച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...