വീട്ടിൽ വളർത്തിയ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

മൂ​വാ​റ്റു​പു​ഴ: വീട്ടിൽ വളർത്തിയ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വാ​ള​കം കു​ന്ന​യ്ക്കാ​ൽ തേ​വ​ർ​മ​ഠ​ത്തി​ൽ ബെ​ന്നി​യു​ടെ മ​ക​ൾ അ​ലീ​ന (13) ആ​ണു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തി​രു​ന്നു പ​ഠി​ക്കു​ന്ന​തി​നി​ടെ തേ​നീ​ച്ച​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റു ബോ​ധ​ര​ഹി​ത​യാ​യ അ​ലീ​ന​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇന്നലെ രാ​ത്രി 11.30 ഓ​ടെ മ​രി​ച്ചു. വി​ഷ​മു​ള്ള തേ​നീ​ച്ച​ക​ളാ​കാം കു​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ബെ​ന്നി പു​ര​യി​ട​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്തു​ന്നു​ണ്ട്. മു​ട​വൂ​ർ പ്ര​സി​ഡ​ൻ​സി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ലീ​ന. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ഷൈ​ജി. ഏ​ക സ​ഹോ​ദ​രി: അ​ൽ​മി​ന.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...