വെള്ളക്കുപ്പായത്തില്‍ പുതച്ചു മൂന്നാര്‍ ; കൊതിപ്പിക്കുന്ന കാഴ്ച്ച വിരുന്നൊരുക്കി ഇടുക്കി

  • ബിബിൻ പോൾ എബ്രഹാം

ഇടുക്കി: പ്രകൃതി ഒരുക്കുന്ന അപൂര്‍വ്വ അനുഭവമായി മാറുകയാണ് മൂന്നാറില്‍ ഒരാഴ്ചയിലധികമായി തുടരുന്ന തണുപ്പും, ഫ്രോസ്‌റ്റും . സംസ്ഥാനത്തെമ്പാടും വിരുന്നെത്തിയ തണുപ്പ്, മൂന്നാറിനെ വെണ്മയുടെ കുപ്പായം അണിയിക്കുകയായിരുന്നു. മൂന്നാറിന്റെ മലനിരകളെ വെള്ള പുതപ്പിക്കുകയായിരുന്നു പ്രകൃതി. മൂന്നാറിൽ പകൽ സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും ഏകദെശം 15 -20 ഡിഗ്രി സെയ്ൽസിസ് അനുഭവപ്പെടുകയും , രാത്രിയോടുക്കൂടി താപ നില താഴുകയും അർധരാത്രിക്ക് ശേഷം മൈനസിലേക്ക് മാറുകയും ചെയ്യുന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. അപ്പോൾ അന്തരീക്ഷത്തിലെ ജലകണങ്ങൾ ഭൂമിയിലെ പ്രതലത്തിൽ ഒട്ടിപ്പിടിക്കുകയും, ഒട്ടിപ്പിടിക്കുന്ന വസ്തുവിന്റെ ആകൃതിക്കനുസരിച്ചു ഐസ് കണങ്ങൾ ആയി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെട്ടുകാണുന്ന പ്രതിഭാസത്തെ “ഫ്രോസ്റ് ” എന്നാണ് അറിയപ്പെടുന്നത്. പുലർക്കാലേ സൂര്യ കിരണങ്ങൾ ഏൽക്കുകയും താപനില ഉയരുകയും ചെയ്യുമ്പോൾ ഫ്രോസ്റ് നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയർന്നുപോകുകയുമാണ് ചെയ്യുന്നത്. നമ്മൾ മഞ്ഞു പെയ്യുകയാണ് എന്ന് പറയുമെങ്കിലും ഈ പ്രതിഭാസത്തെ ഫ്രോസ്റ് എന്നാണ് അറിയപ്പെടുന്നത്. മഞ്ഞു പെയ്യുക (snow fall) എന്ന് പറയുന്നത് ദിവസങ്ങളോളം അന്തരീഷം മൈനസ് ഡിഗ്രിയിൽ നിൽക്കുകയും കാർമേഘങ്ങളിൽ നിന്ന് മഴയ്ക്ക് പകരം ചെറിയ ക്രിസ്റ്റൽ പരുവത്തിലുള്ള പത പോലെയുള്ള ജലത്തിന്റെ മറ്റൊരു രൂപം പെയ്തിറങ്ങുന്നതിനെയാണ്. മഞ്ഞു പെയ്താൽ ഭൂമിയിൽ ഇത് ദിവസങ്ങളോളം കാലാവസ്ഥ മാറുന്നതുവരെ പതയായി കിടക്കുകയും ചെയ്യും. മൂന്നാറിൽ മഞ്ഞു പെയ്തതായി നാട്ടുകാരുടെ ഓർമ്മയിൽ പോലും ഇല്ലാ. മൂന്നാറിൽ ഫ്രോസ്റ് എന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്.
സാധാരണ പുതുവര്‍ഷത്തില്‍ ഇടവിട്ട സമയങ്ങളിലാണു മൂന്നാറില്‍ ഫ്രോസ്റ് അനുഭവപ്പെടുന്നത്. ഇക്കുറി അത് പത്തു ദിവസമായി തുടരുന്നത് അത്യപൂര്‍വ്വ പ്രതിഭാസമാണെന്ന് പഴമക്കാര്‍ പറയുന്നു. ഇത്തവണ ജനുവരി ഒന്ന് മുതല്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസിലേക്ക് വളരെ പെട്ടെന്നാണ് താപനില താഴ്ന്നത്. പരിസര പ്രദേശങ്ങളും എസ്‌റ്റേറ്റുകളായ ചെണ്ടുവര, പെരിയവാര, സെവന്‍വാലി, സൈലന്റുവാലി, മാട്ടുപ്പെട്ടി, പഴയമൂന്നാര്‍, പോതമേട്, നല്ലതണ്ണി, കന്നിമല എന്നിവിടങ്ങളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനം അധിവസിക്കുന്ന ഗ്രാമപ്രദേശമാണ് ആയിരക്കണക്കിന് ഹെക്ടര്‍ വിസ്തൃതിയില്‍ കിടക്കുന്ന തേയില ഗ്രാമമായ മൂന്നാര്‍.

വൈകിട്ട് നാല് മണിയോടെ തുടങ്ങുന്ന തണുപ്പ് രാത്രി വൈകുന്തോറും കൂടിവരും. കടുത്ത തണുപ്പുമൂലം രാത്രിയില്‍ ആളുകള്‍ വെളിയില്‍ ഇറങ്ങാറില്ല. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് ഫ്രോസ്റ് ഉണ്ടാകുക . നേരം വെളുക്കുന്നതോടെ വാഹനങ്ങള്‍ക്ക് മുകളിലും പുല്‍ത്തകിടിയിലും വീടിന് മുകളിലും തേയിലച്ചെടികളിലും പൂക്കളിലും  ഫ്രോസ്റ് പിടിച്ചിരിക്കുന്നത് സുന്ദരമായ കാഴ്ചയാണ്. ഈ കാഴ്ച വെയിലിനു ചൂട് കൂടുന്ന ഏതാണ്ട് എട്ടുമണിവരെ തുടരും. ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത് ചെണ്ടുവരയിലാണ്. മൈനസ് രണ്ട് ഡിഗ്രി. മൂന്നാര്‍ ടൗണിലും നല്ലതണ്ണിയിലും പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില. ജനുവരി ആദ്യം വരെ ഒരു വിനോദ സഞ്ചാരിപോലും തിരിഞ്ഞുനോക്കാത്ത മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ പുത്തനുണര്‍വായി. പ്രളയത്തില്‍ തകര്‍ന്ന മേഖലയിലെ ജനങ്ങളുടെ ദു:ഖത്തിന് ഒരു പരിധിവരെ ഈ കാലാവസ്ഥ ആശ്വാസം പകര്‍ന്നു.

മഞ്ഞിൽ പുതഞ്ഞ ഇടുക്കി… http://www.kothamangalamvartha.com/ernakulam-kothamangalam-munnar-bus-timings-and-safe-journey/

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜನವರಿ 5, 2019

 

എന്നാൽ ഈ കാലാവസ്ഥ വ്യത്യാസം മൂലം ഹൃദയം തകരുന്ന മറ്റൊരുകൂട്ടർ കൂടിയുണ്ട് മൂന്നാറിൽ , അവരാണ് കർഷകർ. അ​തി​ശൈ​ത്യ​ത്തി​ൽ ചെടികളുടെ ഇലകളിൽ ഫ്രോസ്റ് രൂപപ്പെടുന്നതുമൂലം 870 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തു​ള്ള തേ​യി​ല​കൃ​ഷി​യാ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. രാ​ത്രി​യി​ൽ ഐസ് ​പു​ത​യ്ക്കു​ന്ന തേ​യി​ല​ച്ചെ​ടി​ക​ൾ രാ​വി​ലെ വെ​യി​ലേ​ൽ​ക്കു​ന്ന​തോ​ടെ ചൂ​ടേ​റ്റ് കരിയുകയാണ്. ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ പ്ലാേ​ൻ​ഷ​ൻ ക​ന്പ​നി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള എ​സ്റ്റേ​റ്റു​ക​ളി​ലെ തേ​യി​ല​കൃ​ഷി​യ്ക്കാ​ണ് ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. 26.47 ല​ക്ഷം കി​ലോ പ​ച്ച​ക്കൊ​ളു​ന്താ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. കാപ്പി, ഏലം , കുരുമുളക് തുടങ്ങിയ ഒട്ടുമിക്ക വിളകളുടെയും വിളവ് കുറയുവാനും ഫ്രോസ്റ് ഇടവരുത്തുമെന്ന് പൊതു പ്രവർത്തകനും , മാധ്യമ പ്രവർത്തകനുമായ കൃഷ്ണമൂർത്തി അടിമാലി പറയുന്നു.

താരതമ്യേന ചെറിയ റോഡുകളുള്ള മൂന്നാറിനെ സഞ്ചാരിപ്രവാഹം ഗതാഗത കുരുക്കിലാക്കുമ്പോഴും സഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് മൂന്നാര്‍ നിവാസികള്‍.

മഞ്ഞിൽ കുളിച്ചു തെക്കിന്റെ കാശ്‌മീർ; തണപ്പ് ആസ്വദിക്കുന്നവരെ കാത്ത് കോതമംഗലത്തെ ബസുകൾ

Be the first to comment

Leave a Reply

Your email address will not be published.


*


Loading...