ഏ​പ്രി​ൽ മു​ത​ൽ വാഹനങ്ങളിൽ അ​തി ​സു​ര​ക്ഷ നമ്പർ പ്ലേ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം.

ഡ​ൽ​ഹി: പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ അ​തി​സു​ര​ക്ഷ നമ്പർ പ്ലേ​റ്റു​ക​ൾ (എ​ച്ച്എ​സ്ആ​ർ​പി) നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. അ​ലു​മി​നി​യം പ്ലേ​റ്റി​ൽ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ൽ അ​ക്ക​ങ്ങ​ൾ എ​ഴു​തി​യാ​ണ് അ​തി സു​ര​ക്ഷാ ന​ന്പ​ർ പ്ലേ​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ൾ ലേ​സ​ർ വി​ദ്യ ഉ​പ​യോ​ഗി​ച്ച് നമ്പർ പ്ലേ​റ്റി​ൽ ഘ​ടി​പ്പി​ക്കും.

പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഷോ​റൂ​മി​ൽ നി​ന്നു പു​റ​ത്തി​റ​ക്കു​ന്പോ​ൾ ത​ന്നെ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ അ​തി​സു​ര​ക്ഷ നമ്പർ പ്ലേ​റ്റു​ക​ൾ പ​തി​ച്ചു ന​ൽ​ക​ണം. ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം എ​ന്നി​വ സൂ​ചി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ളും അ​തി​സു​ര​ക്ഷ നമ്പർ പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​സു​ര​ക്ഷാ ന​ന്പ​ർ​പ്ലേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാര്യങ്ങൾ പുതിയ നമ്പർ പ്ലേറ്റുകൾ രാജ്യ വ്യപകമായി നടപ്പിലാക്കുമ്പോൾ തടയുവാൻ സാധിക്കുമെന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...