വാഴത്തോട്ടത്തിൽ ഗജ ചുഴലിക്കാറ്റ് വിതച്ചത് വൻ നാശം ; ഒടിഞ്ഞത് 1500 വാഴക്കുലകൾ

  • എൽദോസ് കുര്യാക്കോസ്

കോതമംഗലം : ഗജ ചുഴലിക്കാറ്റിനെ തുടർന്ന് കോതമംഗലത്തും പരിസരപ്രദേശങ്ങളിലും വൻ കൃഷിനാശം. ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത് അനവധി കർഷക കുടുംബങ്ങളുടെ ജീവിത മാർഗ്ഗം. പ്രളയത്തിൽ നിന്നും അതിജീവിച്ചു വരുന്നതിനിടെയാണ് കോതമംഗലം അമ്പലപ്പറമ്പ് സ്വദേശി ജോയ് വെളിയത്തിന്റെ വാഴത്തോട്ടവും അദ്വാനവും തകർന്നു വീണത്. കോതമംഗലം ശോഭനപ്പടിയിൽ കൃഷി ചെയ്തിരുന്ന 1500ഓളം വാഴകൾ ശക്തമായ കാറ്റിൽ ഒടിഞ്ഞു വീഴുകയായിരുന്നു. അമ്പലപ്പറമ്പ് ഭാഗത്ത്‌ കൃഷി ചെയ്തിരുന്ന 300ഓളം വാഴകളും കാറ്റിൽ നശിച്ചിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് കൃഷി ചെയ്തത്. ആറുലക്ഷത്തോളം രൂപയുടെ വാഴക്കുലകൾ നാശത്തിനിരയായിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് ശേഷം വിളവെടുപ്പിനായി തയ്യാറെടുക്കുന്നതിനിടയിൽ ആണ് ഒരു വർഷത്തെ മുടക്കുമുതലും അദ്വാനവും കാറ്റ് എടുത്തത്. കറിക്കായ പരുവത്തിലേക്കെത്തുന്ന കൊലയെടുക്കുവാൻ കച്ചവടക്കാർ തയ്യാറാകാത്തതും കൂടിയാകുമ്പോൾ സാമ്പത്തിക ദുരിതത്തിൽ അകപ്പെടുകയാണ് കർഷകൻ.

കർഷകരെ കണ്ണീർ കുടിപ്പിച്ചു കൊടുങ്കാറ്റ്.. 1500 ഓളം വാഴകൾ നശിച്ച കർഷകൻ..😢

കോതമംഗലം വാർത്ത www.kothamangalamvartha.com ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 17, 2018

അടിയന്തരമായി കർഷകർക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകത്തൊഴിലാളികളുടെയും ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...