യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ദ്വിദിന പരിപാടി ആരംഭിച്ചു

പല്ലാരിമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഉപജില്ലകളിലും നടത്തുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായി കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാതല ദ്വിദിന പരിപാടി പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കോതമംഗലം ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ.എം.കരീം അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ജില്ലയിലെ എൽ.പി, യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി.വിലാസിനി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൾ ഇൻചാർജ് സ്മിറ്റി, സ്റ്റാഫ് പ്രതിനിധി റൈജു അബ്രഹാം,ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റി അംഗം എൻ.യു.പൗലോസ്, കോതമംഗലം മേഘലാ കമ്മിറ്റി അംഗങ്ങളായ പി.സന്തോഷ്കുമാർ, എം.എം.ബേബി, തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...