മഞ്ഞിൽ കുളിച്ചു തെക്കിന്റെ കാശ്‌മീർ; തണപ്പ് ആസ്വദിക്കുന്നവരെ കാത്ത് കോതമംഗലത്തെ ബസുകൾ

  • ബിബിൻ പോൾ എബ്രഹാം

കോതമംഗലം : മൂന്നാർ സീസൺ ആരംഭിച്ചിരിക്കുകയാണ്. തണുത്തുറഞ്ഞ മൂന്നാർ യാത്രകൾ ആസ്വാദ്യകരമാക്കാം കൃത്യമായ പ്ലാനിങ്ങോടെ, ഡ്രൈവിംഗ് എന്ന ടെൻഷൻ ഇല്ലാതെ, ചുരുങ്ങിയ ചിലവിൽ. പുതു വർഷം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് അതിശൈത്യം, ഉണർവേകുകയാണ്. താപനില പൂജ്യത്തിന് താഴെയായതോടെ സഞ്ചാരികൾക്ക് മൂന്നാറിനോടുള്ള പ്രിയമേറി. പച്ചവിരിച്ച പുൽമേടുകളും, തേയില തോട്ടങ്ങളും , വൻ മരങ്ങളും അതിശൈത്യത്തിന്റെ അടയാളങ്ങളായി മാറി . വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുകയാണ് ഇപ്പോൾ . അക്ഷരാർഥത്തിൽ മഞ്ഞിൽ കുളിച്ച് നിൽക്കുകയാണ് മൂന്നാർ. ഇന്നലെയും താപനില പൂജ്യത്തിന് താഴെ. എങ്ങും മഞ്ഞുറഞ്ഞ കാഴ്ചകൾ. സുന്ദരകാഴ്ചകൾ ആസ്വദിക്കാനായി ഒട്ടേറെപ്പേർ മൂന്നാറിലേക്ക് എത്തുന്നു. ഭൂരിഭാഗം സഞ്ചാരികളും വാഹനങ്ങളിൽ ഗതാഗത കുരുക്കിൽ അകപ്പെട്ട് കിടക്കുന്നത് പതിവായിരിക്കുകയാണ്. മനം മടിപ്പിക്കുന്ന ഗതാഗതക്കുരുക്കിൽ കിടന്ന് നെടുവീർപ്പെടാതെ പുതുഗതാഗത സംവിധാനങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. സീസൺ നോക്കി KSRTC ബസുകളും ഇടതടവില്ലാതെ സർവീസുകൾ നടത്തുന്നുണ്ട്.
തെക്കിന്റെ കാശ്മീരിലേക്ക് പോകുന്ന സഞ്ചാരികളെ കാത്തു ഹൈറേഞ്ചിന്റെ കവടമായ കോതമംഗലത്തു നിന്നും മൂന്നാറിലേക്ക് പോകുന്ന ബസുകളുടെ സമയ വിവരം പങ്കുവെക്കുന്നു.

5 30am NMS കാന്തല്ലൂർ
6 20am Appoos മൂന്നാർ
7 25am LMS കാന്തല്ലൂർ
8 10am സംഗമം ദേവികുളം
8 20am PMS കോവിലൂർ
9 20am Blessing ദേവികുളം
9 50am PMS കോവിൽകടവ്
10 30am സംഗമം കാന്തല്ലൂർ
1 10pm സംഗമം കാന്തല്ലൂർ
1 20pm PMS കാന്തല്ലൂർ
3 40pm സംഗമം കാന്തല്ലൂർ
7 35pm NMS മൂന്നാർ

മൂന്നാറിൽ നിന്നും കോതമംഗലത്തേക്ക് :

5 10am PMS എറണാകുളം
7 20am സംഗമം ആലുവ
9 30am സംഗമം ആലുവ
10 15am അപ്പൂസ് ആലുവ
10 35am NMS എറണാകുളം
11 47am NMS എറണാകുളം
12 30pm NMS എറണാകുളം
1 05pm NMS എറണാകുളം
3 27pm Blessing എറണാകുളം
3 50pm LMS എറണാകുളം
4 00pm PMS എറണാകുളം
4 45pm PMS എറണാകുളം
4 50pm സംഗമം ആലുവ
6 40pm സംഗമം ആലുവ

പൊതുഗതഗത രംഗത്ത് നിലനിൽപ്പിനായി പോരാടുന്ന ബസുകളെ സഞ്ചാരികൾക്ക് കൃത്യമായ പ്ലാനിംഗ്‌ ഉണ്ടെങ്കിൽ ഗതാഗത കുരുക്കിൽ പെടാതെ മൂന്നാർ യാത്ര ആസ്വാദ്യകരമാക്കാം. നേരിട്ടുള്ള ബസുകൾ കിട്ടാത്ത പക്ഷം അടിമാലി ബസുകളിൽ കയറി, അടിമാലിയിൽ ചെന്നാൽ മുന്നറിലേക്കുള്ള ബസുകൾ കിട്ടുന്നതാണ്.

മഞ്ഞിൽ പുതഞ്ഞ ഇടുക്കി.. വട്ടവടയിൽ നിന്നും….

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜನವರಿ 5, 2019

മുകളിൽ പറഞ്ഞ ബസുകൾ എറണാകുളത്തു നിന്നു തുടങ്ങി ആലുവ/എറണാകുളം റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന സർവീസുകളാണ്. കൂടാതെ വൈറ്റില ഹബ്, പെരുമ്പാവൂർ, ആലുവ, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...