ഫയർ സർവ്വീസസ് അസോസിയേഷൻ മേഖല സെക്രട്ടറിയായി കോതമംഗലം ഫയർ സ്റ്റേഷനിലെ പി.എം റഷീദ്

കോതമംഗലം : 2018-19 കാലഘട്ടത്തെ കേരള ഫയർ സർവ്വീസസ്  അസോസിയേഷൻ എറണാകുളം മേഖല സെക്രട്ടറിയായി കോതമംഗലം ഫയർ സ്റ്റേഷനിലെ പി . എം റഷീദിനെ തെരഞ്ഞെടുത്തു. പല്ലാരിമംഗലം കുടമുണ്ട പാനായിക്കുന്നേൽ മുഹമ്മദിന്റെ മകനാണ് ഇപ്പോൾ കോതമംഗലത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. 2004 യിൽ കോതമംഗലം നിലയത്തിൽ ജോലിയിൽ പ്രവേശിച്ച റഷീദിന് നീണ്ട 12 വർഷത്തെ സേവനമാണ് ഉള്ളത്. പ്രളയസമയത് നേര്യമംഗലം മഹിമപ്പടിയിൽ ഒറ്റപ്പെട്ടുപോയ വീട്ടമ്മയെ ജീവൻ പണയം വെച്ചു നീന്തി രക്ഷപ്പെടുത്തിയത് നാട്ടുകാരുടെ മനസ്സിൽ ഇപ്പോളും മായാതെ നിലനിൽക്കുന്നു.

കോതമംഗലം വാർത്ത www.kothamangalamvartha.com ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ನವೆಂಬರ್ 8, 2018

കേരള ഫയർ സർവീസസ് അസോസിയേഷൻ 37 മത് എറണാകുളം മേഖല സമ്മേളനം മട്ടഞ്ചേരി മാളിയേക്കൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സമ്മേളനം തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി ബഹു: കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്‌തു. എറണാകുളം മേഖല പ്രിസിഡന്റായി അടിമാലി നിലയത്തിലെ അനീഷ് പി ജോയ് , വൈസ് പ്രിസിഡന്റ് കെ യു രാജുമോൻ കൂത്താട്ടുകുളം , ജോയിന്റ് സെക്രട്ടറി യു വി ഷിബു നോർത്ത് പറവൂർ , ട്രഷറർ സന്ദീപ് മോഹൻ ഗാന്ധി നഗർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.മുഖ്യ അതിഥികളായി ജോൺ ഫെർണാണ്ടസ് MLA, സംസ്ഥാന ജനറൽ സെക്രട്ടറി ആർ അജിത് കുമാർ, സംസ്ഥാന പ്രസിഡന്റ് എ ഷജിൽ കുമാർ, വിവിധ സംഘടന നേതാക്കൾ , എറണാകുളം ഡിസ്ട്രിക്റ്റ് ഫയർ ഓഫീസർ ബഹു: AS ജോജി എന്നിവർ ആശംസകൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...