എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആനുകൂല്യം പറ്റുന്നവരെ കുടുംബശ്രീയിൽ നിന്നും പുറത്താക്കണമെന്ന നെല്ലിക്കുഴി പഞ്ചായത്ത് പ്രേസിടെന്റിന്റെ പ്രസ്താവന വിവാദത്തിൽ.

നെല്ലിക്കുഴി – കോതമംഗലം താലൂക്കിൽ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന എന്റെ നാട് ജനകീയ കൂട്ടായ്മ യുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും , സഹായം കൈപ്പറ്റുകയും ചെയ്യുന്ന കുടുംബശ്രീ അംഗങ്ങളെ കുടുംബശ്രീയിൽ നിന്നും പുറത്താക്കണം എന്ന പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. സർക്കാരിന്റെ നിയമാവലി പ്രകാരം പ്രവർത്തിക്കുന്ന കുടുംബശ്രീയിൽ ഇല്ലാത്ത നിയമം രാഷ്ട്രീയപ്രേരിതമായി നടപ്പിലാക്കാൻ പ്രസിഡന്റ് ശ്രമിക്കുന്നു എന്നാണ് ആക്ഷേപം. നിയമാവലി പ്രകാരം പഞ്ചായത്ത് പ്രേസിടെന്റിനു കുടുംബശ്രീയിൽ നിന്നും ആരെയും ഒഴിവാക്കാനുള്ള അധികാരമില്ലാതെ ഇരിക്കയാണ് വിവാദ പ്രസ്താവനയുമായി പ്രസിഡന്റ് എത്തിയത് . കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന സി ഡി എസ മെമ്പർമാരുടെ മീറ്റിങ്ങിലാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്‌. രാഷ്ട്രീയമായി ഒരേ നിലപാടുള്ള സി ഡി എസ മെമ്പർമാരും മറ്റു കുടുംബശ്രീ ഭാരവാഹികളും കുടുംബശ്രീ അംഗങ്ങളെ അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്‌. പുറത്താക്കും എന്ന് പറഞ്ഞവരോട് കുടുംബശ്രീയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യം എനെറെ നാട് ജനകീയ കൂട്ടായ്മയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് ചിലർ അറിയിച്ചു . മറ്റു ചിലർ പ്രേസിടെന്റിന്റെ പ്രസ്താവന പോലെ ആരെങ്കിലും നടപടിയെടുത്താൽ ഉന്നത തലത്തിൽ പരാതി നൽകും എന്നും അറിയിച്ചു .

കോതമംഗലം താലൂക്കിൽ രാഷ്ട്രീയത്തിന് അതീതമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട് എനെറെ നാട് ജനകീയ കൂട്ടായ്‌മ . ഭവന നിർമാണം , ഭവന പുനരുദ്ധാരണം , വിധവകൾക്കു പെൻഷൻ , ചകിത്സ ധനസഹായം , ചികിത്സ ഉപകരണങ്ങൾ , ചികിത്സ ക്യാമ്പ് , സ്വയം തൊഴിൽ പരിശീലനം , കോഴി , ആട് തുടങ്ങിയ വരുമാന ദായക പ്രവർത്തികൾക്കു ആവശ്യമുള്ളവ നൽകൽ , തരിശു പാടം കൃഷിയോഗ്യമാക്കൽ , കുടിവെള്ള വിതരണം അങ്ങിനെ നിരവധിയായ പ്രവർത്തനങ്ങൾ എന്റെനാട് ജനകീയ കൂട്ടായ്മ ചെയ്യുന്നുണ്ട്. ഇടതു പക്ഷ ജനപ്രതിനിധികൾ ഉള്ള വാർഡുകളിൽ എന്റെനാട് ജനകീയ കൂട്ടയമാക്കു എതിരെ ശക്തമായ പ്രചാരണം നടക്കുന്നുണ്ട് . സി പി എം സംഘടനാ തലത്തിൽ തന്നെ എന്റെനാടുമായി സഹകരിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. നെല്ലിക്കുഴി പഞ്ചായത് പ്രേസിടെന്റിന്റെ വാർഡായ 15 ആം വാർഡിൽ നെടുംപറമ്പിൽ മനോജിന്റെ വീട് കഴിഞ്ഞ മാസം തകർന്നു വീണപ്പോൾ കയറി കിടക്കാൻ മറ്റൊരു വീടില്ലാത്ത മനോജിന് ഭവനം പുനർനിർമ്മിക്കാനായി എന്റെനാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം ധനസഹായം നൽകിയിരുന്നു . പഞ്ചായത്ത് പ്രെസിഡൻറായിട്ടു പോലും അവിടെ ചെല്ലുന്നതിനോ പഞ്ചായത്ത് പ്രെസിടെന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നോ ,മറ്റു വിധത്തിലോ ധനസഹായം നൽകുന്നതിനോ പ്രസിഡന്റ് തയ്യാറാകാതെയിരിക്കുകയും എന്നാൽ എന്റെനാട് ജനകീയ കൂട്ടായ്മ ധനസഹായം നൽകുകയും ചെയ്തത് വാർഡിലും പഞ്ചായത്തിലും വൻതോതിൽ ചർച്ച ആയിരുന്നെന്നും , ഇങ്ങനെയുണ്ടായ ജാള്യത മറയ്ക്കുന്നതിനായിട്ടാണ് പ്രെസിഡന്റ്റ് നിയമ വിരുദ്ധമായ വഴി സ്വീകരിക്കുന്നതെന്നും എന്റെ നാടുമായി അടുത്ത വൃത്തങ്ങൾ കോതമംഗലം വാർത്തയോട് പ്രതികരിച്ചു .

Be the first to comment

Leave a Reply

Your email address will not be published.


*


Loading...