എന്റെനാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർക്ക് സൗജന്യ നിരക്കിൽ 25000 വാഴകണ്ണുകൾ വിതരണം ചെയ്തു

കോതമംഗലം : എന്റെനാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർക്ക് അതുല്പാദന ശേഷിയുള്ള മേട്ടുപ്പാളയം വാഴകണ്ണുകൾ വിതരണം ചെയ്തു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി കാർഷിക ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലായി 50000 വാഴകണ്ണുകൾ വിതരണം ചെയ്യും. പദ്ധതി പ്രകാരം താലൂക്കിലെ മുഴുവൻ കുടുബങ്ങളെയും വിഷ രഹിത ഭക്ഷ്യോല്പാദനത്തിന് പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 18 വാർഡുകളിലായി സൗജന്യനിരക്കിൽ 25000 വാഴകണ്ണുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കേന്ദ്രകമ്മറ്റി അംഗം കെ പി കുര്യാക്കോസ് നിർവഹിച്ചു .സി കെ സത്യൻ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ പി പ്രകാശ്, പി ഒ പൗലോസ് ,പി സി ജോർജ്ജ് ,ജെസ്സി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...