‘ കേരഗ്രാമം’ പദ്ധതിയുമായി കൃഷിവകുപ്പ് ; കുള്ളൻ തെങ്ങുകളുടെ തോട്ടമൊരുക്കാൻ 47,080 രൂപ ധനസഹായം

കോതമംഗലം: തെങ്ങിൻതോട്ടങ്ങളുടെ സമഗ്രപരിപാലനം ലക്ഷ്യമിട്ട് ‘കേരഗ്രാമം’ പദ്ധതിയുമായി കൃഷിവകുപ്പ്. തൊഴിലാളി ക്ഷാമവും , സ്ഥലപരിമിതിയും തെങ്ങ് കൃഷിക്ക് പ്രതിസന്ധികൾ സൃഷ്ഠിക്കുമ്പോൾ അതിനെ മറികടക്കുവാനാനുള്ള പദ്ധതിയുമായി നാളികേര വികസനബോർഡും കൃഷി വകുപ്പും കൈകോർക്കുന്നു. കുള്ളൻതെങ്ങുകളുടെ പ്രദർശനത്തോട്ടമൊരുക്കാൻ ആണ് ധനസഹായം നൽകുന്നത് . 50 സെന്റു വരുന്ന കുള്ളൻതെങ്ങുകളുടെ പ്രദർശനത്തോട്ടമൊരുക്കാൻ 47,080 രൂപ സഹായം നൽകും. നിലമൊരുക്കൽ, തൈ വില, സൂക്ഷ്മനന സംവിധാനം, സസ്യസംരക്ഷണം, വളപ്രയോഗം എന്നിവയ്ക്കാണു സഹായം.

ഉൽപാദനക്ഷമത കുറഞ്ഞ തെങ്ങ് വെട്ടിമാറ്റുന്നതിന് ഒരു തെങ്ങിന് 1000 രൂപ നിരക്കിൽ ഏക്കറിന് പരമാവധി 4000 രൂപയും അത്യുൽപാദനശേഷിയുള്ള തെങ്ങിൻതൈകൾ നടുന്നതിന് ഒരു തെങ്ങിന്‍തൈയ്ക്ക് 60 രൂപ നിരക്കിൽ ഏക്കറിന് പരമാവധി 420 രൂപയും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ, നാളികേര വികസനബോർഡുമായോ ബന്ധപ്പെടുക : ഫോണ്‍: 0484–2377266/ 2377267.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...