ബൈക്ക് അപകടത്തിൽ കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരൻ മരിച്ചു

കോതമംഗലം: തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാൻ പോയ കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരൻ പല്ലാരിമംഗലം കൂറ്റം വേലി വള്ളക്കടവ് സ്വദേശി യുവാവ് സച്ചു (21)  അപകടത്തിൽ തൽക്ഷണം മരിച്ചു . ഇന്ന് ഉച്ചക്ക് ശേഷം 2 മണിയോടെ വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു കൂവള്ളൂർ കാവുപറമ്പിൽ തൊഴുത്തിങ്കൽ വീട്ടിൽ പരേതനായ സലിയുടെ മകൻ സച്ചു ആണ് മരണമടഞ്ഞത്. മാതാവ് ഗീത വടാട്ടുപാറ സ്വദേശിനി സഹോദരങ്ങൾ രെജീഷ്, സഹോദരി സരിഗ എന്നിവർ ആണ് സഹയാത്രികരായ മുണ്ടിയത് ജെയ്‌സൺ മകൻ ജ്യോതിഷ്, പാതിരപ്പാറ മേരി മകൻ സജിത്ത് എന്നിവർ സാരമായ പരിക്കുകളോടെ രക്ഷപെട്ടു. മൃതശരീരം മുതലക്കുടം ആശുപത്രിയിൽ, സംസ്കാരം നാളെ വീട്ടുവളപ്പിൽ.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...