ഭൂതത്താൻകെട്ടിൽ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുടെ ആരവം കാത്ത് റേസിങ് പ്രേമികൾ; ട്രാക്ക് ഒരുങ്ങി , നാളെ ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.

കോതമംഗലം: കൗമാര കായിക തലസ്ഥാനമായ കോതമംഗലത്തിന്റെ മറ്റൊരു ഉത്സവമാണ് പെരിയാറിന്റെ മടിത്തട്ടിലെ ചെളിയിലും വെള്ളത്തിലും ചേറിലും കരുത്ത് തെളിയിച്ചു മനസ്സിനൊപ്പം വാഹനത്തെയും വരുതിയിൽ നിർത്തുന്ന ഫോർ വീലർ മഡ് റെയിസ്. ആയിരക്കണക്കിന് വാഹന പ്രേമികളാണ് ഓരോ വർഷവും കാനന സുന്ദരിയുടെ മടിത്തട്ടിലേക്ക് ഒഴുകിയെത്തുന്നത്. എല്ലാവർഷവും ഭൂതത്താൻകെട്ട് ഓണം ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്, എന്നാൽ ഇപ്രാവശ്യം പ്രളയം റേസിംഗ് പ്രേമികളേയും കാണികളേയും കണ്ണീരിൽ ആഴ്ത്തുകയായിരുന്നു. പ്രളയം വരുത്തിയ മുറിപ്പാടുകൾ നിലനിർത്തിക്കൊണ്ടുതന്നെ ഇപ്രാവശ്യം ഭൂതത്താൻകെട്ടിലെ ക്യാച്ച്മെന്റ് ഏരിയയിലെ വെള്ളം വറ്റിയ ചതുപ്പിലും ചാലുകളിലുമായാണ് പ്രകൃതിദത്തമായ രണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് . അതിസാഹസികമായ ഡ്രൈവിംഗിലൂടെ കാണികളെ ത്രസിപ്പിക്കുന്ന പ്രകടനമാകും ഇപ്രാവശ്യവും മത്സരാർത്ഥികൾ കാഴ്ചവക്കുവാൻ പോകുന്നത് .

നാൽപ്പതോളം നാലു ചക്രവാഹനങ്ങളാണ് ട്രാക്കിൽ മാറ്റുരക്കുവാൻ തയ്യാറായി നിൽക്കുന്നത്. നാലാമത്തെ വർഷത്തിൽ പുരുഷമേധാവിത്യത്തിന് തിരിച്ചടിനിൽകുവാനായി വനിതാ ഡ്രൈവർമാരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് . രണ്ട് ട്രാക്കുകളിലായി നടക്കുന്ന മത്സരത്തിൽ ചെളിയിലും , വെള്ളത്തിലും , ചതുപ്പിലും , പാറയിലും തീർത്ത വഴികളിലൂടെ പെരിയാറിന്റെ രൗദ്രഭാവത്തെ മറികടക്കുവാൻ തയ്യാറായി നിൽക്കുകയാണ് മത്സരാർത്ഥികളും. മികവുറ്റ നിലയിൽ അടുക്കും ചിട്ടയുമായാണ് മഡ് റെയ്സിന് ഒരുങ്ങിയിരിക്കുന്നതെന്ന് സംഘാടകൻ കൂടിയായ അതുൽ തോമസ് വ്യക്തമാക്കി. നാളെ രാവിലെ 9 മണിക്ക്  ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടുകൂടിയാണ് മത്സരം ആരംഭിക്കുന്നത് . മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അന്നേദിവസം രാവിലെയുള്ള സ്പോട് അഡ്മിഷനിൽ 5000 രൂപ അടച്ചു പേർ രെജിസ്റ്റർ ചെയ്യാവുന്നതാണ്. കേരളത്തിനു നിന്നുള്ളവർ കൂടാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള റൈഡേഴ്സും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് . പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഭൂതത്താൻകെട്ടിലെ പെരിയാന്റെ മടിത്തട്ടിലിൽ കരുത്തു തെളിയിക്കുന്നവരെ കാത്തിരിക്കുകയാണ് കോതമംഗലത്തെ വാഹന പ്രേമികൾ. പെരിയാന്റെ മടിത്തട്ടിലുള്ള ട്രാക്ക് നിർമ്മാണം പൂർത്തിയായിരിക്കുകയാണ്.

മത്സര വീര്യം ഉണർത്തി ഭൂതത്താൻകെട്ടു … നാളെ കാഹളം മുഴങ്ങും..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಕ್ಟೋಬರ್ 20, 2018

കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നടത്തിയ ഓഫ് റോഡ് ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന ശേഖരണാർത്ഥമാണ് ഇപ്രാവശ്യം മഡ് റേസ് മത്സരം സംഘടിപ്പിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് : അതുൽ തോമസ് , കോ-ഓർഡിനേറ്റർ, 9946642248.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...