ഭൂതത്താൻകെട്ടു മഡ് റേസിന് ഗംഭീര തുടക്കം; താരമായി കോട്ടയത്തു നിന്നുള്ള ആതിര മുരളി.

ഭൂതത്താൻകെട്ട് : കോതമംഗലത്തെ വാഹന പ്രേമികൾക്ക് കണ്ണിനു കുളിർമയേകി ഭൂതത്താൻകെട്ടു മഡ് റേസ്. ഭൂതത്താൻകെട്ടു ഡാമിന്റെ ഓള പരപ്പിൽ തലങ്ങും വിലങ്ങും തങ്ങളുടെ വാഹനങ്ങളെ കാഴ്ചക്കാരുടെ മുന്നിൽ പ്രദർശിപ്പിച്ചു അവർ കാണികളെ ആവേശത്തിലാഴ്ത്തി. മുൻ വർഷങ്ങളിലെ പോലെ തന്നെ അൻപതോളം ഡ്രൈവർമാർ പങ്കെടുക്കുന്നു.

ഭൂതത്താൻകെട്ടു മഡ് റേസ് എം എൽ എ ആന്റണി ജോണ് ഉത്ഘാടനം ചെയ്യുന്നു….കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നടത്തിയ ഓഫ് റോഡ് ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന ശേഖരണാർത്ഥമാണ് ഇപ്രാവശ്യം മഡ് റേസ് മത്സരം സംഘടിപ്പിക്കുന്നത് …..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಕ್ಟೋಬರ್ 20, 2018

പ്രളയത്തിനു ശേഷം കേരളം കരകയറുന്ന സാഹചര്യത്തിൽ ഇതിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇത്തവണത്തെ മറ്റൊരു പ്രത്യേകത വനിതാ ഡ്രൈവർമാർ പങ്കെടുക്കുന്നു എന്നുള്ളതാണ്, കോട്ടയത്തു നിന്നുള്ള ആതിര മുരളിയാണ് വനിതാ താരം.

ട്രാക്ക് ഉണരുന്നു…

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಕ್ಟೋಬರ್ 20, 2018

രാവിലെ പത്തുമണിയോടുകൂടി ആന്റണി ജോൺ എം എൽ എ ഫ്ളാഗ്ഓഫ് നിർവ്വഹിച്ചതോടുകൂടി മൽസരം ആരംഭിച്ചു. വൈകിട്ടോടുകൂടി മത്സരവിജയെ പ്രഖ്യാപിക്കും. ട്രോഫികൾ കൈമാറും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...