ഭൂതത്താന്‍കെട്ട് ഡാമിന്റെ ജലാശയത്തില്‍ സര്‍വ്വീസ് നടത്താന്‍ 10 ബോട്ടുടമകൾക്ക് അനുമതി.

കോതമംഗലം: നേര്യമംഗലം മുതല്‍ ഭൂതത്താന്‍കെട്ട് വരെ വ്യാപിച്ച് കിടക്കുന്ന ഭൂതത്താന്‍കെട്ട് ഡാമിന്റെ ജലാശയത്തില്‍ സര്‍വ്വീസ് നടത്താന്‍ ബോട്ടുടമകൾക്ക് അനുമതി ലഭിച്ചു. ടൂ​റി​സം സീ​സ​ണ്‍ പ​കു​തി​യാ​യി​ട്ടും ബോ​ട്ട് സ​ർ​വീ​സ് തു​ട​ങ്ങാ​ത്ത​ത് ടൂ​റി​സ്റ്റു​ക​ളേ​യും ബോ​ട്ട് ഉ​ട​മ​ക​ളേ​യും പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​ക്കാ​രെ​യും ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. സീ​സ​ണ്‍ തു​ട​ങ്ങി ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ളാ​ണ് നി​രാ​ശ​രാ​യി മ​ട​ങ്ങി​യ​ത്. പ​ത്തു ബോ​ട്ടു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ലഭിച്ചിരിക്കുന്നത്. പ​ഴ​യ ബോ​ട്ടു​ക​ൾ​ക്ക് പു​റ​മെ പു​തി​യ ബോ​ട്ടു​ക​ൾ​ക്ക് കൂ​ടി അ​വ​സ​രം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക. ഒ​രു ഉ​ട​മ​യ്ക്ക് ഒ​രു ബോ​ട്ട് മാ​ത്ര​മെ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യൂ. ഒ​ന്നി​ൽ കൂ​ടു​ത​ലു​ള്ള ബോ​ട്ടു​ക​ൾ ഒഴുവാക്കുകയും പ​ക​രം പു​തി​യ അ​പേ​ക്ഷ​ക​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കുകയും ചെയ്യുന്ന രീതിയിൽ ആണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. പ​ത്തു ബോ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഉ​റ​ച്ചു​നി​ന്നപ്പോൾ ആണ് പുതിയ ഫോർമുല ഉരുത്തിരിഞ്ഞു വന്നത്. ഇരുപതിന്‌ അടുത്ത് അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നത് .​ പ​ര​മാ​വ​ധി 50 യാ​ത്ര​ക്കാ​രെ മാ​ത്ര​മെ ഒ​രു ബോ​ട്ടി​ൽ അ​നു​വ​ദി​ക്കു. 90 യാ​ത്ര​ക്കാ​ർ വ​രെ ക​യ​റു​ന്ന ഭീ​മ​ൻ ബോ​ട്ടു​ക​ൾ​ക്കും നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​യാ​ഴ്ച ത​ന്നെ ബോ​ട്ട് സ​ർ​വീ​സ് പു​ന​രാം​ഭി​ച്ചേ​ക്കും.

കൂടുതല്‍ ബോട്ടുകള്‍ ജലാശയത്തിലിറങ്ങുന്നതോടെ കുടിവെള്ളത്തിനായി ആയിരങ്ങള്‍ ആശ്രയിക്കുന്ന പെരിയാറും മാലിന്യകൂമ്പാരമാവുമെന്ന് പരക്കെ ഉയരുന്ന ആശങ്ക. മാലിന്യം കാര്യമായി ബാധിക്കാത്ത കിഴക്കന്‍ മേഖലയിലെ പ്രധാന ജലശ്രോതസ്സ് ഭൂതത്താന്‍കെട്ട് അണക്കെട്ടാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. മലീനീകരണം അടക്കമുള്ള കാര്യങ്ങളില്‍ വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയ ശേഷം പുതിയ ബോട്ട് സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയാല്‍ മതിയെന്നായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ അധ്യക്ഷമായ മോണിറ്ററിംഗ് സമതി നേരത്തെ കൈക്കൊണ്ട തീരുമാനം. ഈ തീരുമാനം പൊളിക്കുന്നതിന് അണിയറയില്‍ നീക്കം ശക്തമായിരുന്നു . ഭരണതലത്തില്‍ സമ്മര്‍ദ്ധം ചെലത്താന്‍ കഴിവുള്ള ബോട്ടുടമകളില്‍ ചിലരാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. തന്മൂലം സീ​സ​ണി​ന്‍റെ മൂ​ന്നു മാ​സ​മാ​ണ് ത​ർ​ക്ക​വും രാ​ഷ്ട്രീ​യ​ക​ളി​ക​ളും കാ​ര​ണം ന​ഷ്ട​മാ​യ​ത്.

ഭൂതത്താന്‍കെട്ട് ഡാമിന്റെ ജലാശയത്തില്‍ സര്‍വ്വീസ് നടത്താന്‍ ബോട്ടുടമകളുടെ ‘കൂട്ടയിടി.’
March 4, 2018 kothamangalamvartha.com .. http://www.kothamangalamvartha.com/bhoothathankettu-boat-service-policies/

പെരിയാര്‍ തീരങ്ങളുടെ മനോഹരിത ആവോളം നുകരാന്‍ ബോട്ടുയാത്ര സഹായകമാണ്. ഇതുകൊണ്ടുതന്നെ ബോട്ട് യാത്ര ലക്ഷ്യമിട്ട് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിക്കുന്നുണ്ട്. സുരക്ഷക്രമീകരണങ്ങള്‍ നീരീക്ഷിച്ച ശേഷമാണ് നിലവില്‍ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ അനുമതി നല്‍കുന്നത്. ബോട്ടുകളുടെ ഇനം കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള സീറ്റുകളില്‍ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരെ മാത്രമേ ബോട്ടുകളില്‍ കയറ്റു. എല്ലാ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റുകള്‍ നല്‍കും. സീറ്റ് ബെല്‍റ്റുകളും ധരിപ്പിക്കും. ഇതിന് ശേഷമാണ് ബോട്ട് തീരത്തുനിന്നും പുറപ്പെടുക. ബോട്ടുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പതിനൊന്ന് വർഷം മുൻപ് ഉണ്ടായ ദുരന്തം ഇനി ആവർത്തിക്കാതിരിക്കുവാനുള്ള എല്ലാ സുരഷാ മുൻകരുതലുകളും ഏർപ്പെടുത്തിയ ശേഷമാകും ബോട്ടുകൾ സർവീസ് ആരംഭിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...