വയറുവേദനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരണപ്പെട്ടു; ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

കോതമംഗലം : വയറുവേദനയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചതിൽ ചികിത്സാ പിഴവെന്ന് ആരോപിച്ചു ബന്ധുക്കൾ. കുത്തുകുഴി ചെട്ടിമാട്ടേൽ പരേതനായ ജുബേഷിന്റെ ഏക മകൾ എയ്ൻ അൽഫോൻസ് ജുബേഷ് (8) മരിച്ചത്. ഏററുമാനൂർ എസ്എഫ്എസ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മരണമടഞ്ഞത്. കഴിഞ്ഞ വർഷം മരണമടഞ്ഞ പിതാവിന്റെ ഒന്നാം ചരമവാര്ഷികത്തിനു ശേഷം മൂന്ന് ദിവസം മുൻപാണ് കോതമംഗലം കുത്തുകുഴിയിൽ നിന്നും ഏറ്റുമാനൂരിലേക്ക് പോയത്. മാലിദ്വീപിൽ നഴ്‌സായി ജോലി ചെയ്യുകയാണ് എയ്ൻന്റെ മാതാവ് ബീന.

വയറുവേദനയെത്തുടർന്ന് തിങ്കളാഴ്ച്ച രാവിലെതന്നെ കുടമാളൂരിലുള്ള കിംസ് ആശുപത്രിയിൽ എത്തി ഡോക്ടറെ കാണുകയും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. ഉച്ചയോടുകൂടി വേദന കഠിനമാകുകയും പെട്ടന്ന് തന്നെ തിരിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ഡോക്ടർ ഫോണിലൂടെയാണ് മരുന്നുകൾ പറഞ്ഞു കൊടുത്തതെന്നും , ഇതിനിടയിൽ വേദന സംഹാരികൾ പല വട്ടം നൽകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിൽസ തേടിയ എട്ടു വയസ്സുകാരിയുടെ മരണത്തിനു പിന്നിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബീനയുടെയും മകളും ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയുമായ എയിൻ അൽഫോൺസ ആണു മരിച്ചത്. ആദരാഞ്ജലികൾ..🌹http://www.kothamangalamvartha.com/ayin-alphonse-kuthukuzhi-passed-away-due-to-treatment-mistake/

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 23, 2018

മരണം ആശുപത്രിക്കാരുടെ അനാസ്ഥമൂലമാണെന്ന ആരോപണത്തെ തുടർന്നു മൃതദേഹം കോട്ടയത്തു പൊലിസ് സർജൻ പോസ്റ്റുമോർച്ചം നടത്തി. സംസ്കാരം ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക് കുത്തുകുഴി സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...