
മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ പേരമംഗലം വെമ്പിള്ളി കോളനിയിലേക്കുള്ള നടപ്പാത റോഡായി മാറി. ഇതോട പതിറ്റാണ്ടുകളായി വെമ്പിള്ളി കോളനി നിവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. 40-കുടുംബങ്ങള്‍ താമസിക്കുന്ന വെമ്പിള്ളി കോളനിയിലേയ്ക്ക് വര്‍ഷങ്ങളായി ഇടുങ്ങിയ നടപ്പാതയാണുണ്ടായിരുന്നത്. കോളനിയില്‍ വൈദ്യുതിയും, കുടിവെള്ളവും എത്തിയിട്ടും കോളനിയിലേയ്ക്കുള്ള റോഡ് നിര്‍മ്മാണം സാങ്കേതികത്വത്തില്‍ തട്ടി അനന്തമായി നീളുകയായിരുന്നു. മൃതദേഹങ്ങളും, രോഗികളെയും, ഇടുങ്ങിയ നടപ്പാതയിലൂടെ ചുമന്ന് വേണം റോഡിലെത്തിക്കാന്‍. ഇതിന് പുറമെ കെട്ടിടനിര്‍മ്മാണം, മറ്റ് ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളെല്ലാംതന്നെ ചുമന്നാണ് കോളനിയിലേയ്ക്ക് എത്തിച്ചിരുന്നത്. തെരെഞ്ഞെടുപ്പ് കാലത്ത് എല്‍ദോ എബ്രഹാത്തിനോട് കോളനി നിവാസികളുടെ പ്രധാന ആവശ്യവും കോളനിയിലേയ്ക്കുള്ള റോഡ് നിര്‍മിക്കുക എന്നതായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എല്‍ദോ എബ്രഹാം എം.എല്‍.എയുടെയും, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ജോളി പൊട്ടയ്ക്കലിന്റെയും നേതൃത്വത്തില്‍ കോളനി നിവാസികളുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുകയും. റോഡിനായി സ്വകാര്യ വിക്തിയുടെ സ്ഥലം വിട്ട് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ വിക്തിയുടെ നാലര സെന്റ് സ്ഥലം കോളനിവാസികളുടെ സഹായത്തോടെ വിലയ്ക്ക് വാങ്ങുകയായിരുന്നു. 10-അടി വീതിക്കാണ് കോളനിയിലേയ്ക്കുള്ള റോഡ് നിര്‍മിച്ചത്. പുതുതായി നിര്‍മിച്ച റോഡിന്റെ കോണ്ഗ്രീറ്റിംഗിന് 10-ലക്ഷം രൂപ അനുവദിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. റോഡിലൂടെയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം.അലിയാരും പറഞ്ഞു.
Leave a Reply