ആവാസ് കാർഡ് വിതരണവും അവബോധ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

കോതമംഗലം :- അടിവാട് ഹീറോ യംഗ്സ് ക്ലബ് & റീഡിംഗ് റൂമിന്റെയും കടവൂർ ജൂനിയർ ചേമ്പർ ഇന്റർനാഷ്ണലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ കേരളത്തിൽ തൊഴിൽ എടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ആവാസ് കാർഡ് വിതരണവും അവബോധ സെമിനാറും സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ആവാസ് പദ്ധതിയിൽ അംഗമാകുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ ആശുപത്രി ക ളിൽ നിന്നും സർക്കാർ എം പാനൽ ചെയ്ത ആശുപത്രി കളിൽ നിന്നും പ്രതിവർഷം 15000 രൂപയുടെ ചികിത്സയും സ്ഥിരമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും അപകട മരണത്തിന് രണ്ട് ലക്ഷം രൂപയും ലഭിക്കും .

അടിവാട് ഹീറോ യംഗ്സ് നഗറിൽ സംഘടിപ്പിച്ച ആവാസ് കാർഡ് വിതരണത്തിൽ 500-ൽ അധികം ഇതര സംസ്ഥാന തൊഴിലാളികൾ സംബന്ധിച്ചു , ഇതിൽ 250 പേർക്ക് തത്സമയം ലേബർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ഇൻഷ്വറൻസ് കാർഡ് വിതരണം ചെയ്യുകയും അവശേഷിക്കുന്നവർക്ക് 18-3.18 ഞായറാഴ്ച രാവിലെ 8 മുതൽ കാർഡ് വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥരും ഭാരവാഹികളും അറിയിച്ചു . പ്രസ്തുത പരിപാടിയിൽ ജില്ലാ തൊഴിൽ വകുപ്പും നാഷ്ണൽ ഹെൽത്ത് മിഷനും സംയുക്തമായി സൗജന്യ ആരോഗ്യ പരിശോധനാ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു , 250 ൽ പരം ഇതര സംസ്ഥാന തൊഴിലാളികൾക്ക് മഞ്ഞപ്പിത്തം , മലേറിയ , മന്ത് , ടൈഫോയിഡ് എന്നാവയുടെ പരിശോധന നടത്തിയതായി എൻ.ആർ.എച്ച്.എം കോ-ഓഡിനേറ്റർ വി.വി സണ്ണി അറിയിച്ചു , തുടർന്ന് ജില്ലാ ലേബർ ഓഫീസർ മുഹമ്മദ് സിയാദ് അസിസ്റ്റന്റ് ഓഫീസർ ബിജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അവബോധ സെമിനാറും പദ്ധതി വിശദീകരണവും നടത്തി .

ഹീറോ യംഗ്സ് ക്ലബ്ബ് പ്രസിഡന്റ് ഷൗക്കത്തലി എം.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനവും ഇൻഷ്വറൻസ് കാർഡ് വിതരണോദ്ഘാടനവും കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു , പ്രസ്തുത പരിപാടിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ അക്കാദമിയായ ടാറ്റാ ഫുട്ബോൾ അക്കാദമിയിൽ സെലക്ഷൻ ലഭിച്ച ഹീറോ യംഗ്സ് ക്ലബ്ബ് അംഗം അബ്ദു മനാഫ് കെ. ജലാം ന് എം.എൽ.എ പുരസ്ക്കാരം നൽകി ആദരിച്ചു , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ സിദ്ധീഖ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ അബ്ബാസ് ഗ്രാമപഞ്ചായത്ത് അംഗം എ.പി മുഹമ്മദ് കടവൂർ ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ പ്രസിഡന്റ് ജിമ്മി പോൾ , സെക്രട്ടറി ജെയിംസ് പോൾ , ഹീറോ യംഗ്സ് ക്ലബ്ബ് ആക്റ്റിംഗ് പ്രസിഡന്റ് സി.എം അഷറഫ് , രക്ഷാധികാരി കെ.കെ അബ്ദുൽ റഹ്മാൻ , വൈസ് പ്രസിഡന്റ് കെ കെ അഷറഫ് ,ചീഫ് കോ-ഓഡിനേറ്റർ യു എച്ച് മുഹിയുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു , ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ചെയർപേഴ്സൺ ജാസ്മിൻ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ഷമീർ മൈതീൻ നന്ദിയും പറഞ്ഞു .

Be the first to comment

Leave a Reply

Your email address will not be published.


*


Loading...