കൈറ്റ് വിദ്യാഭ്യാസ പദ്ധതി ICT ഉപകരണങ്ങളുടെ രണ്ടാംഘട്ട വിതരണവും, സ്റ്റുഡന്റ് കെയർ ആന്റ് സെക്യൂരിറ്റി പദ്ധതിയും മന്ത്രി എം എം മണി നിർവഹിക്കുന്നു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി കോതമംഗലം ഐടി സ്മാർട് സ്കൂൾ മണ്ഡലമാക്കുന്നതിനു വേണ്ടി എം എൽ എ മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട lCT ഉപകരണങ്ങളുടെ വിതരണവും, സ്റ്റുഡന്റ് കെയർ ആന്റ് സെക്യൂരിറ്റി പദ്ധതിയുടെ ഉദ്ഘാടനവും 16-3-18 വെള്ളിയാഴ്ച രാവിലെ 10.30 ന് കോതമംഗലം സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.

6-2-2017ൽ ബഹു.കേരള നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്ത “കൈറ്റ് ” വിദ്യാഭ്യാസ പദ്ധതിയുടെ ഒന്നാം ഘട്ടമായി 62 എൽ പി, യു പി സ്കൂളുകൾക്കും, 7 ബദൽ സ്കൂളുകൾക്കും ICT ഉപകരണങ്ങൾ ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു. ഇതോടനുബന്ധിച്ച് മികവു പുലർത്തിയ വിദ്യാലയങ്ങൾക്കും SSLC, പ്ലസ് ടു പരീക്ഷയിലും കലാ, സാഹിത്യ രംഗത്ത് മികവ് പുലർത്തിയ പ്രതിഭകൾക്കും എം എൽ എ അവാർഡ് നൽകി അനുമോദനവും നടത്തി.പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ട് മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് ഹൈസ്കൂൾ, യു പി, എൽ പി സ്കൂളുകൾക്കായി 90 മൾട്ടി പർപ്പസ് പ്രിന്റർ വിത്ത് സ്കാനർ വിതരണത്തിന്റെ ഉദ്ഘാടനം ബഹു വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിക്കും. അതോടൊപ്പം തന്നെ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന സ്റ്റുഡന്റ് കെയർ സെക്യൂരിറ്റി സിസ്റ്റം ഉദ്ഘാടനം ബഹു എറണാകുളം ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫിരുള്ള നിർവ്വഹിക്കുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...