ഹർത്താലും പണിമുടക്കും: ഒറ്റ ആഴ്ച കൊണ്ട് കേരളത്തിന് നഷ്ടം 5,000 കോടി രൂപ, പാവങ്ങൾക്ക് കഷ്ടപ്പാടും

കോതമംഗലം : പുതുവർഷത്തിൽ ഒരാഴ്ച കൊണ്ടുതന്നെ കേരളത്തിന് ഏതാണ്ട് 5,000 കോടി രൂപയുടെ നഷ്ടം. തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകളും പണിമുടക്കും മൂലമാണ് ഇത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഹർത്താലുകളും പണിമുടക്കുകളും ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് വ്യാപാര മേഖലയിലാണ്. കൂടാതെ, കേരളത്തിലെ ശക്തമായ വ്യവസായങ്ങളായ ഐ.ടി., ടൂറിസം മേഖലയ്ക്കും ഓരോ ഹർത്താലും കനത്ത നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്. ശമ്പള ഇനത്തിൽ മാത്രം സർക്കാരിനും സ്വകാര്യ മേഖലയ്ക്കും കൂടി 100-120 കോടി രൂപയുടെ നഷ്ടം ഒരു ദിവസമുണ്ടാകും. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല ഒരു ദിവസം സ്തംഭിച്ചാൽ കമ്പനികൾക്ക് നഷ്ടമാകുക ഏതാണ്ട് 120-130 കോടി രൂപയാണ്. കേരളം ഒരു ദിവസം സ്തംഭിക്കുമ്പോൾ മൊത്തം നഷ്ടം 1,800-2,000 കോടി രൂപ.

ഒരാഴ്ചതന്നെ രണ്ടും മൂന്നും ദിവസങ്ങളിൽ ഹർത്താലുകളും പണിമുടക്കുകളും അരങ്ങേറുമ്പോൾ കേരളത്തിലേക്കെത്തുന്ന ബിസിനസ് പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച കോതമംഗലത്തിന്റെ പല ഭാഗങ്ങളിലും ചില കടകൾ തുറന്നു പ്രവർത്തിച്ചു. പൊതുഗതാഗതം തടസ്സപ്പെട്ടതിനാൽ കച്ചവടം സാധാരണ ദിവസങ്ങളിലേതിനെക്കാൾ 40 ശതമാനത്തിനും താഴെയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

ഇന്നലെയും ഇന്നുമായി നടന്ന പണിമുടക്ക് അഷാർത്ഥത്തിൽ ഹർത്താലായി മാറുകയായിരുന്നു. 2016 സെപ്റ്റംബർ 2 ആം തീയതി നടന്ന ദേശീയ പണിമുടക്കിലെ മുദ്രാവാക്യമായിരുന്നു പ്രാവശ്യവും എന്നതാണ് ഏറ്റവും കൗതുകകരം. മിനിമം വേതനം 18000 രൂപ ആക്കുക , കരാർ തൊഴിൽ അവസാനിപ്പിക്കുക , pfrda ബിൽ പിൻവലിക്കുക തുടങ്ങിയവ. കേരളം ഭരിക്കുന്ന സർക്കാർ സിപിഎം നേതൃത്വം നൽകുന്ന സർക്കാരാണ് , ഇതേ സിപിഎം ന്റെ തൊഴിലാളി സംഘടനയാണ് ഈ സമരത്തിന് കേരളത്തിൽ നേതൃത്വം നൽകിയത്. 48 മണിക്കൂർ പണിമുടക്കിലെ നേതാക്കന്മാരുടെ മുദ്രാവാക്യവും സംസ്ഥാന സർക്കാർ നിലപാടും പരിശോധിക്കാം.

1) മിനിമം വേതനം 18000 രൂപ ആക്കുക അതായത് ഒരു ദിവസം 600 രൂപ , സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ എസ് ആർ ടി സിയിൽ എം പാനൽ കണ്ടക്ടർമാരുടെ ശമ്പളം എത്രയാണ് 460 രൂപ , സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള അങ്കമാലി ടെൽക് , റൈഡ്‌കോ , കോമളപുരം സ്പിന്നിങ് മിൽ , കാംകോ എന്നിവിടങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരുടെ വേതനം 300-500 മാത്രം. എന്തിനധികം പറയുന്നു പാർട്ടൈം സ്വീപ്പർ , അംഗൻവാടി ടീച്ചേർസ് എന്നിവരുടെ വേതനം പുറത്തുപറയാൻ പറ്റാത്തക്കവണ്ണം പരിതാപകരമാണ്.

2) കരാർ നിയമനം ഒഴിവാക്കണം. കെ എസ് ആർ ടി സിയിൽ സ്ഥിതനിയമനം നടത്തിയാൽ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും എന്ന് ഹൈക്കോടതിയിൽ പറഞ്ഞത് ഇതേ സർക്കാർ അല്ലെ , പഞ്ചായത്ത് അടക്കമുള്ള നിരവധി സ്ഥാപങ്ങളിൽ ഡ്രൈവർ തസ്തികയിൽ സ്ഥിര നിയമനം നടത്തണം എന്ന കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. സംസ്ഥാന സർക്കാർ സ്ഥിര നിയമനനത്തിന് എതിരാണ് വിളിക്കുന്ന മുദ്രാവാക്യത്തോട് നീതി ഉണ്ട് എങ്കിൽ സംസ്ഥാന സർക്കാർ നേരിട്ട് വേതനം നൽകുന്ന സ്ഥാപനങ്ങളിൽ എങ്കിലും മുദ്രാവാക്യ പ്രകാരമുള്ള മിനിമം വേതനം , സ്ഥിര നിയമനം എന്നിവ നടപ്പിലാക്കൂ..  ഇനി സംസ്ഥാന സർക്കാർ , ബാങ്ക് പോലുള്ള സംഘടിത മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് അവർ ഈ രണ്ടു ദിവസവും അവധി ആക്കി മാറ്റി ശമ്പളം കൈപ്പറ്റും.

അവസാനം രാഷ്ട്രീയ പ്രേരിതമായ സമരത്തിന്റെ പേരിൽ നഷ്ടം അന്നന്നത്തെ വരുമാനം കൊണ്ട് അന്നം തേടുന്നവന് മാത്രം. രണ്ട് ദിവസത്തെ പണിമുടക്ക് മൂലം സംസ്ഥാനത്തിന് നഷ്ടം ഏകദേശം 2000 കോടി രൂപ . കേരളത്തിൽ ഒഴികെ ഈ ഇന്ത്യമഹാരാജ്യത്തിൽ എവിടെ എങ്കിലും പണിമുടക്ക് ബാധിച്ചോ..ഇല്ല എന്ന് നിസംശയം പറയാം. സമ്പന്നന്മാരും, പാർട്ടി നേതാക്കളും സ്വന്തം വാഹനങ്ങളിൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുമ്പോൾ, സാധാരണക്കാരൻ പൊതുഗതാഗത സംവിധാനം ലഭിക്കാതെ ആശുപത്രിയിൽ പോലും പോകുവാൻ സാധിക്കാതെ ബുദ്ധിമുട്ടുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. നഷ്ട്ടം പണിയെടുത്തു കുടുംബം പോറ്റുന്ന പാവങ്ങൾക്ക് മാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...