കവളങ്ങാട് പഞ്ചായത്തിൽ വ്യാപക കൃഷിനാശം; പതിനഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

കവളങ്ങാട്: കോതമംഗലം താലൂക്കിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കവളങ്ങാട് പഞ്ചായത്തിൽ പതിനഞ്ച് ലക്ഷത്തിലേറെ കൃഷി നാശമുണ്ടായാതായി കണക്കാക്കപ്പെടുന്നു.പെരുമണ്ണൂർ, ഊന്നുകൽ, തേങ്കോട്, നെല്ലിമറ്റം, കണ്ണാടിക്കോട്, കുത്തുകുഴിഭാഗങ്ങളിലാണ് കാറ്റ് കുടുതൽ ദുരിതം വിതച്ചത്. ഡേവിസൺ പി.ജെ, പുളിന്താനത്തിന്റെ കുലച്ച എണ്ണൂറോളം ഏത്തവാഴകളും, രാജു മൈക്കിൾ, അരീപ്പറമ്പലിന്റെ കുലച്ച ആയിരത്തോളംഎത്തവാഴകളും, തോമസ്സ് വെട്ടിയാങ്കലിന്റെ മൂന്നു റോളം കുലച്ച ഏത്തവാഴകളും, ജമീല ഷംസുദ്ധീൻ ഇടമന, ജോയി നിരപ്പേൽ, പയസ്സ് മാത്യു, പട്ടാപ്പിള്ളിൽ, യോഹന്നാൻ പ്ലാങ്കുടി, ജോർജ്.വി.റ്റി, വെട്ടിയാങ്കൽ,മീതീൻ സി.എം, ചാത്തനാട്ട് ആഞ്ഞിലിക്കുടി സാബു, ചളക്കോട്ടിൽ വാസു, ഖദീജ മരോട്ടിക്കൽ തുടങ്ങീ നിരവധി കർഷകരുടെ കുലച്ചതും കുലക്കാറായതുമായ ഏത്തവാഴകൾ കാറ്റിൽ നിലംപൊത്തി. വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായ കർഷകർക്കാണ് നാശനഷ്ടം കുടുതൽ സംഭവിച്ചത്, കൂടാതെ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത സാധാരണ കർഷകർക്കാണ് അപ്രതീക്ഷിതമായ കാറ്റ് ദുരിതം വിതച്ചത്, കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ കവളങ്ങാട് കൃഷിഭവൻ ജീവനക്കാരായ കെ.എ.സജി, വി.കെ.ജിൻസ്, എം.ആർ.രതീഷ് എന്നിവർ സമയബന്ധിതമായി സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...